ഇസൂസ് എം.യു–എക്സ് ഇന്ത്യൻ വിപണിയിൽ
text_fieldsന്യൂഡൽഹി: ടോയോട്ടയുടെ ഫോർച്യൂണറിന് വെല്ലുവിളി ഉയർത്താൻ എം.യു–എക്സ് എസ്.യു.വിയുമായി ഇസൂസ്. 4x2 ഡ്രൈവ് മോഡലിന് 23.99 ലക്ഷമാണ് ഷോറും വില. 4x4 മോഡലിന് 25.99 ലക്ഷവും നൽകണം. ഇസൂസിെൻറ ഡി-മാക്സ് പിക്–അപുമായി സാമ്യമുള്ളതാണ് പുതിയ എസ്.യു.വി.
എക്സ്റ്റീരിയർ
ഇസൂസിെൻറ തനത് ഡിസൈൻ പ്ലാറ്റ്ഫോം തന്നെയാണ് എം.യു.എക്സും പിന്തുടരന്നത്. പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡേ ടൈം റണിങ് ലൈറ്റുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡോർ ഹാൻഡിലുകളിലെ ക്രോം ഫിനിഷിങ് എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന പ്രത്യേകതകൾ.
ഇൻറീരിയർ
ഡ്യുവൽ ടോണിലാണ് ഇൻറീരിയറിെൻറ നിർമാണം. മൃദുവായ തുകലിൽ നിർമിച്ച അപ്ഹോളസ്റ്ററിയിൽ െഎവറി, ഗ്രേ നിറങ്ങളുടെ സംയോജനമാണ് . 7 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, ക്രൂയിസ് കംട്രോൾ, കീലെസ്സ് എൻട്രി, പിൻകാമറ, ക്ലൈമറ്റ് കംട്രോൾ എ.സി എന്നിവയാണ് ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ.
എൻജിൻ ആൻഡ് ഡ്രൈവ്
ഒരു എൻജിൻ ഒാപ്ഷനുമായാണ് ഇസൂസിെൻറ എം.യു-എക്സ് വിപണിയിലെത്തുന്നത്. 3.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ഇസൂസിെൻറ ഹൃദയം. 174 ബി.എച്ച്.പി പവറും 380 എൻ.എം ടോർക്കും ഇൗ എൻജിൻ ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. ലിറ്ററിന് 13.8 കിലോ മീറ്ററാണ് എം.യു-എക്സിെൻറ മൈലേജ്.
ഇസൂസ് എം.യു എക്സിെൻറ ഫേസ്ലിഫ്റ്റ് മോഡൽ 2017 മാർച്ചിൽ കമ്പനി ഇൻറർനാഷണൽ മാർക്കറ്റിൽ വിപണിയിലെത്തിച്ചിരുന്നു. ഇൗ മോഡൽ 2018ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ടോയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, ഷെവർലേ ട്രയിൽബ്ലാസെർ എന്നിവക്കാവും കാർ വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.