Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവെർനയുടെ  മേക്ക്​ഒാവർ

വെർനയുടെ  മേക്ക്​ഒാവർ

text_fields
bookmark_border
Hyundai Verna
cancel

ഇന്ത്യയിലെ ജനപ്രിയ സെഡാനുകൾ നാലെണ്ണമാണ് ^മാരുതി സിയാസ്​, ഹോണ്ട സിറ്റി, ഫോക്​സ്​വാഗൺ വെ​േൻറാ, ഹ്യുണ്ടായ്​ വെർന. ഇതിൽ സുന്ദരൻ സെഡാൻ​ വെർനയാണ്​. ഒരുകാലത്ത്​ വെർനയായിരുന്നു ഇൗ വിഭാഗത്തിലെ ഏറ്റവും വിൽപനയുള്ള ​കാർ. പിന്നീട്​ ആ പദവി സിറ്റിയും സിയാസും ചേർന്ന്​ കവർന്നെടുത്തു. ഹോണ്ടയുടെ വിജയമന്ത്രം ഇൗടും കരുത്തുമായിരുന്നു. ജാപ്പനീസ്​ സാ​േങ്കതികവിദ്യയും ഡീസലിലെ ഇന്ധനക്ഷമതയും സിറ്റിക്ക്​ മുൻതൂക്കം നൽകി. സിയാസി​​​െൻറ വലുപ്പവും മാരുതിയുടെ ജനപ്രിയതയും വിജയഘടകങ്ങളിൽ നിർണായകമായി. പതിയെപ്പതിയെ വെർനയെ വിപണി തമസ്​കരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ, ചില മുഖംമിനുക്കലുകൾ നടത്തിയെങ്കിലും ആധിപത്യം തിരികെപ്പിടിക്കാൻ വെർനക്കായില്ല. ഇതേതുടർന്നാണ്​ ഗൗരവതരമായ പരിഷ്​കരണത്തെപ്പറ്റി ഹ്യുണ്ടായ്​ എൻജിനീയർമാർ ചിന്തിച്ചുതുടങ്ങുന്നത്​. 

ഒന്നും രണ്ടുമല്ല ആയിരം കോടി ​െചലവിട്ട ബൃഹത്​ ​പദ്ധതിയാണ്​ ഇതിനായി കൊറിയക്കാർ തയാറാക്കിയത്​. മാറ്റമെന്നു​െവച്ചാൽ പ്ലാറ്റ്​ഫോം ഉൾ​െപ്പടെ മാറുകയാണ്​. വെർനയെപ്പറ്റിയുള്ള സ്​ഥിരം പരാതിയായിരുന്നു വാഹനത്തി​​​െൻറ സ്​ഥിരതയില്ലായ്​മ. ഉയർന്ന വേഗത്തിലെ ഇളകിയാട്ടം ഒരു പ്രശ്​നം തന്നെയായിരുന്നു. ഇത്​ പരിഹരിക്കാനാണ്​ പ്ലാറ്റ്​ഫോം മാറ്റുന്നത്​. കടുപ്പപ്പെടുത്തിയ സ്​റ്റീൽ ഉപ​േയാഗിച്ചുള്ള പുതിയ അടിത്തറ വെർനക്ക്​ കൂടുതൽ സ്​ഥിരത നൽകും. 

അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുണ്ട്​. പുതിയ എക്​സ​​െൻറിൽ കാണുന്നതരം വെള്ളിവരയുള്ള ഗ്രില്ലുകളാണ്​ വാഹനത്തിന്. ഹെഡ്​ലൈറ്റുകൾ വലുതായിട്ടുണ്ട്​. പ്രൊജക്​ടർ ബീം ഹെഡ്​ലൈറ്റുകൾ, എൽ.ഇ.ഡി റണ്ണിങ്​ ലാമ്പുകൾ, ക്രോം ഫിനിഷുള്ള ഫോഗ്​ലാമ്പ്​ എന്നിവയുമുണ്ട്. 16 ഇഞ്ച്​ അലോയ്​ വീലുകൾ, കൂടുതൽ കനം കുറഞ്ഞതും വീതിയുള്ളതുമായ ടെയിൽ ലാമ്പുകൾ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. മൊത്തത്തിൽ സിയാസിനോളം വലുപ്പവും സിറ്റിയോളം ആധുനികതയും ഇല്ലെങ്കിലും പൊതുവെ സൗന്ദര്യം വെർനയിൽ കൂടിയിട്ടുണ്ടെന്ന്​ പറയാം. ഉള്ളിലെത്തിയാൽ പഴയതി​​​െൻറ സ്​പർശം ധാരാളമായി കാണാം. സ്​റ്റിയറിങ് വീലുകൾ പുത്തനാണ്​​. സ്വിച്ചുകൾ മിക്കതും പഴയ വെർനയിലേതു​ തന്നെ. ചിലതൊക്കെ പുതിയ ​െഎ ട്വൻറിയിൽനിന്ന്​ കടമെടുത്തതാണ്​. ഉന്നത നിലവാരമുള്ള നിർമാണ സാമഗ്രികൾ ഉ​പയോഗിക്കുന്നവരെന്ന പാരമ്പര്യം ഇവിടെയും കമ്പനി നിലനിർത്തിയിട്ടുണ്ട്​. 

പുത്തൻ ഏഴ്​ ഇഞ്ച്​ ടച്ച്​സ്​ക്രീൻ ഇൻ​ഫോടെയ്​ൻമ​​െൻറ്​ സിസ്​റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​​ ഒാ​േട്ടാ എന്നീ സംവിധാനങ്ങളുണ്ട്​. എതിരാളികൾക്കില്ലാത്ത വോയ്​സ്​ കമാൻഡ്​ സിസ്​റ്റവും ഹ്യുണ്ടായ്​ വെർനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇനി പറയാൻ പോകുന്നത്​ കേട്ട്​ ഞെട്ടരുത്​. പുതിയ വെർനയുടെ മുൻ സീറ്റുകൾ തണുപ്പിക്കാൻ കഴിയുന്നതും വ​​െൻറിലേറ്ററോട്​ കൂടിയതുമാണ്​. ചൂടിൽ എ.സിയുടെ തണുപ്പി​െനാപ്പം സീറ്റുകളുടെ കുളിരും ആസ്വദിക്കാം. ആഡംബര വാഹനങ്ങൾ നൽകുന്ന സംവിധാനമാണിത്​. ഉയർന്ന മോഡലുകളിൽ ആറ്​ എയർബാഗുകൾ വരെയുണ്ട്​. പിന്നിൽ എ.സി വ​​െൻറുകളുണ്ട്​. മികച്ച ഹെഡ്​റൂമും ലെഗ്​റൂമുമാണ്​. 

എൻജിനുകളിൽനിന്ന്​ പഴയ 1.4 ലിറ്ററിനെ ഒഴിവാക്കിയിട്ടുണ്ട്​. നിലവിലെ 1.6 ലിറ്റർ പെട്രോൾ^ഡീസൽ എൻജിനുകളാണ്​ നിലനിർത്തിയിരിക്കുന്നത്​. പെട്രോളിൽ അഞ്ചു സ്​പീഡ്​ ഗിയർബോ ക്​സിനു പകരം ആറു സ്​പീഡ്​ വന്നു. ഒാ​േട്ടാമാറ്റിക്കിൽ നാല്​ സ്​പീഡിന്​ പകരം ആറു​ സ്​പീഡ്​ വന്നു. ഡീസൽ എൻജിൻ 128 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. പ്ലാറ്റ്​ഫോമും ഷാസിയും പുത്തനായതോടെ വാഹനത്തി​​​െൻറ സ്​ഥിരത കൂടിയിട്ടുണ്ട്​. വളവുകൾ തിരിയു​േമ്പാഴും ഹൈവേകളിലെ കുതിപ്പിലും മികവി​​​െൻറ കാര്യത്തിൽ പഴയതിൽ നിന്നുള്ള കുതിച്ചുചാട്ടം കാണാനാകും. മാറ്റങ്ങൾ ധാരാളമുണ്ടെങ്കിലും തീർത്തും പുതിയ കാ​െ​റന്ന അനുഭവം വെർനക്കില്ല. ചില കാരണങ്ങളാൽ വെർനയെ മാറ്റിനിർത്തിയിരുന്നവർക്ക്​ തീർച്ചയായും പുതിയ വാഹനം ആകർഷകമായൊരു പദ്ധതിയാണ്​ നൽകുന്നത്. തൽക്കാലം വില കമ്പനി പുറത്തുവിട്ടിട്ടില്ല. എട്ടു മുതൽ 12 ലക്ഷംവരെ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileVernamalayalam news
News Summary - Hyundai Verna -Automobile News
Next Story