വഴികാട്ടാൻ വെന്യു

ടി. ഷബിർ
12:55 PM
22/04/2019
Hyundai Venue

ഇന്ത്യൻ വാഹന വിപണിയിലെ പാരമ്പര്യ വൈരികളായി അടയാളപ്പെടുത്തപ്പെടുന്നത് മാരുതി സുസുക്കിയെയും ഹ്യൂണ്ടായ് ഇന്ത്യയെയുമാണ്. പേരിൽ പ്രാദേശിക കുട്ടിച്ചേർക്കലുകളുണ്ടെങ്കിലും രണ്ടും വിദേശ കമ്പനികളാണ്. ഒന്ന് ജാപ്പനീസും മറ്റേത് കൊറിയയും. 

മാരുതിയുടെ സർവാധിപത്യത്തെ അൽപമെങ്കിലും നിവർന്നുനിന്ന് ആദ്യകാലത്ത് നേരിട്ടത് ഹ്യൂണ്ടായ് ആയിരുന്നു. മാരുതി, എണ്ണൂറും ആൾേട്ടായും സ്വിഫ്റ്റും എർട്ടിഗയുമൊക്കെയായി കുതിച്ചപ്പോൾ സാൻട്രോയും ആക്സൻറും വെർനയും ക്രെറ്റയുമിറക്കി ഹ്യൂണ്ടായ് തിരിച്ചടിച്ചു. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന നിർമാതാക്കളും ഹ്യൂണ്ടായ് ത​െന്ന. ഇതെല്ലാമായിട്ടും മാരുതി ബ്രെസ്സക്ക് പോെന്നാരു എതിരാളിയെ സൃഷ്​ടിക്കാൻ ഹ്യുണ്ടായ്ക്കായിരുന്നില്ല. അതിന് പരിഹാരമാണ് പുതിയ കോമ്പാക്ട് എസ്.യു.വിയായ വെന്യൂ. 

ഒത്തിരി വൈകിയെങ്കിലും വെന്യുവിലൂടെ വലിയ സ്വപ്നങ്ങളാണ് കമ്പനി കാണുന്നത്. ഇന്ത്യയിൽ ഏറ്റവും കനത്ത മത്സരം നടക്കുന്ന വാഹനവിഭാഗമാണ് കോമ്പാക്ട് എസ്.യു.വികളുടേത്. ബ്രെസ്സയെക്കൂടാതെ ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്​സോൺ, മഹീന്ദ്ര എക്സ്.യു.വി ത്രീ ഡബ്​ൾ ഒ എന്നിവരുടെ ശക്തമായ സാന്നിധ്യം വിപണിയിലുണ്ട്. 

വലുപ്പത്തിൽ എതിരാളികൾക്കൊപ്പമാണ് വെന്യുവും. 3995 എം.എം നീളമാണ് വാഹനത്തിന്. 1770 എം.എം എന്ന വീതി ബ്രെസ്സയേക്കാൾ അൽപം കുറവാണെന്ന് പറയാം. 2500 എം.എം വീൽബേസ് നെക്സോണിനും ബ്രെസ്സക്കും തുല്യമാണ്. ക്രെറ്റയേക്കാൾ 275എം.എം നീളം കുറവാണെന്ന് സങ്കൽപിച്ചാൽ വെന്യുവായി. 405 ലിറ്റർ ബൂട്ട് വലുപ്പമേറിയത്. രൂപത്തിൽ ഇരുവശത്തുനിന്നും അൽപം അമർത്തിപ്പിടിച്ച ക്രെറ്റയാണ് വെന്യു. വശങ്ങളിലാണ് സാദൃശ്യത്തിലധികവും. മുന്നിലെ വലിയ ഗ്രില്ലും തടിച്ച ബമ്പറും കനം കുറഞ്ഞ ഹെഡ്​ലൈറ്റും കൂറ്റൻ വാഹനത്തി​െൻറ പ്രതീതി നൽകും. 

ഒറ്റനോട്ടത്തിൽ ഹെഡ്​ലൈറ്റ് ഏതെന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രൂപകൽപനയാണ് മുന്നിലേത്. പ്രോജക്ടർ ഫോഗ്​ലാെമ്പന്ന ആശയവും പുതുമയുള്ളത്. പിൻവശത്തിന് ചതുരവടിവാണ് ഏറെയും. നാലുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന വാഹനമാണിത്. പിന്നിൽ മൂന്നുപേരിരുന്നാൽ ഞെരുക്കം അനുഭവപ്പെടും. പിന്നിലും എ.സി വ​െൻറുകളും ചാർജിങ് സോക്കറ്റുകളുമുണ്ട്. കറുത്ത നിറമാണ് ഇൻറീരിയറിന്. 

ഡാഷ്ബോർഡി​െൻറ ഒത്തനടുക്കായി പിടിപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള എട്ട് ഇഞ്ച് ഇൻ​േഫാടൈൻ​െമൻറ് സിസ്​റ്റം വെന്യുവിനെ സംബന്ധിച്ച് നിർണായകമാണ്. ഹ്യൂണ്ടായുടെ ബ്ലു ലിങ്ക് കണക്ടിവിറ്റിയോടെയാണിവ വരുന്നത്. പ്രത്യേക മൊബൈൽ ആപ് ഉപയോഗിച്ച് എ.സി ഉൾ​െപ്പടെ നിയന്ത്രിക്കാവുന്ന സംവിധാനമാണിത്. ഉയർന്ന മോഡലുകളിൽ എച്ച്.ഡി ഡിസ്പ്ലേയും വയർലെസ്​ചാർജിങ്ങും എയർ പ്യൂരിഫറയും ഉൾ​െപ്പടെ നൽകുന്നുണ്ട്. മൂന്നുതരം എൻജിനുമായാണ് വെന്യു വരുന്നത്. ഏറ്റവും പുതിയ ഒരു ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ ആണിതിൽ എടുത്തുപറയേണ്ടത്. 118 ബി.എച്ച്.പി കരുത്തും 172 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിനാണിത്.

പുതിയ ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ ആദ്യമായാണ് ഹ്യൂണ്ടായ് ഇന്ത്യയിലെത്തിക്കുന്നത്. ഇതോെടാപ്പം 82 ബി.എച്ച്.പിയും 114 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനുമുണ്ട്. ഡീസലിൽ പരമ്പരാഗതമായ 1.4 ലിറ്റർ എൻജിനാണ് ഉൾ​െപ്പടുത്തിയിരിക്കുന്നത്. 89 ബി.എച്ച്.പി കരുത്തും 220 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇന്ധനക്ഷമത ഹ്യുണ്ടായ് പുറത്തുവിട്ടിട്ടില്ല. കർട്ടൻ എയർബാഗുകളും എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി സുരക്ഷയിലും െവന്യു മികച്ചുനിൽക്കുന്നു. വില എട്ടുമുതൽ 12 വരെ ലക്ഷമാണ് പ്രതീക്ഷിക്കുന്നത്.

Loading...
COMMENTS