Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബ്രെസയുടെ എതിരാളി;...

ബ്രെസയുടെ എതിരാളി; പുത്തൻ കാറിൻെറ ടീസർ പുറത്ത്​ വിട്ട്​ ഹ്യുണ്ടായ്​

text_fields
bookmark_border
hyundai-23
cancel

മാരുതി സുസുക്കിയുടെ ബ്രെസക്ക്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട്​ ഹ്യുണ്ടായ്​ പുറത്തിറക്കുന്ന പുതിയ എസ്​.യ ു.വിയുടെ ടീസർ ഇറങ്ങി​. നാല്​ മീറ്ററിൽ താഴെയുള്ള എസ്​.യു.വികളുടെ സെഗ്​മ​െൻറിലാണ്​ ഹ്യുണ്ടായിയുടെ പുതിയ പടക്കുത ിര പുറത്തിറങ്ങുക. ന്യൂയോർക്കിൽ നടക്കുന്ന ഓ​ട്ടോ ഷോയിൽ ഹ്യുണ്ടായ്​ കാറിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന ്നാണ്​ റിപ്പോർട്ടുകൾ. അടുത്ത മാസമായിരിക്കും ഇന്ത്യൻ വിപണിയിൽ കാർ എത്തുക.

ക്യു.എക്​സ്​.ഐ എന്ന കോഡ്​ നാമത്തിലാണ്​ ഹ്യുണ്ടായ്​ പുതിയ എസ്​.യു.വിയെ അണിയിച്ചൊരുക്കുന്നത്​. സ്​റ്റിക്​സ്​ എന്ന പേരിലാവും ഹ്യുണ്ടായിയുടെ കരുത്തൻ എസ്​.യു.വി അവതരിക്കുകയെന്നും വാർത്തകളുണ്ട്​. സാൻട്രോ, ഗ്രാൻറ്​ ഐ 10, തുടങ്ങിയ മോഡലുകൾ ഒരുക്കിയ അതേ പ്ലാറ്റ്​ഫോമിലാകും കാറെത്തുക. ക്രേറ്റയുമായി സാമ്യമുള്ളതാണ്​ ഡിസൈൻ. ഉയർന്ന ബോണറ്റ്​, വലിയ ക്രോമിയം ഗ്രില്ല്​, എൽ.ഇ.ഡി ഡി.ആർ.എല്ലിനൊപ്പം ഹെഡ്​ലൈറ്റ്​ എന്നിവയെല്ലാമാണ്​ കാറിൻെറ സവിശേഷത.

ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, ഓ​ട്ടോമാറ്റിക്​ ക്ലൈമറ്റ്​ കൺട്രോൾ യുണിറ്റ്​, പുഷ്​ സ്​റ്റാർട്ട്​ ബട്ടൺ എന്നിവയാണ്​ ഇൻറീരിയറിലെ സവിഷേതകൾ. ​എ.ബി.എസ്​, ഇ.ബി.ഡി ബ്രേക്കിങ്​ സംവിധാനം, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​ തുടങ്ങിയവയെല്ലാമാണ്​ സുരക്ഷാ സംവിധാനങ്ങൾ. ബ്രെസ, നെക്​സോൺ, ഇക്കോസ്​പോർട്ട്​ തുടങ്ങിയവക്കായി ഹ്യൂണ്ടായിയുടെ പുതിയ കാർ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaiautomobilemalayalam newsQXI
News Summary - Hyundai Teases New Subcompact SUV-Hotwheels
Next Story