Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപടക്കുതിരയുമായി...

പടക്കുതിരയുമായി ഹ്യുണ്ടായ്​ വീണ്ടും; ഫീച്ചറുകളിൽ ഞെട്ടിച്ച്​ സാൻട്രോ

text_fields
bookmark_border
santro-23
cancel

ഇന്ത്യൻ വാഹനവിപണിയിൽ ഏറ്റവും കൂടുതൽ മൽസരം നടക്കുന്ന സെഗ്​മ​െൻറാണ്​ ഹാച്ച്​ബാക്കുകളുടേത്​. ഇതിൽ തന്നെ ജനപ്രിയമായ മോഡലുകളെല്ലാം മിഡ്​റേഞ്ച്​ ​ഹാച്ച്​ ബാക്കുകളാണ്​. ഇൗ നിരയിലേക്കാണ്​ ഹ്യുണ്ടായ്​ പഴയ പടക്കുതിര സാൻട്രോയെ വീണ്ടും അവതരിപ്പിക്കുന്നത്​. ​െഎ 10നും ഇയോണിനും ഇടയിൽ ഒരു മോഡൽ ഇതാണ്​ സാൻട്രോയിലുടെ ഹ്യുണ്ടായ്​ ലക്ഷ്യമിടുന്നത്​. അതേ സമയം, ​െഎ 10നെ പിൻവലിച്ച്​ സാൻട്രോയെ മാത്രമാവും ഹ്യുണ്ടായ്​ നില നിർത്തുകയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

santro-interior

സെഗ്​മ​െൻറിലെ മറ്റ്​ കാറുകൾക്കെല്ലാം കടുത്ത വെല്ലുവിളി ഉയർത്താൻ പോന്നവനാണ്​ സാൻട്രോയെന്ന്​ ഒറ്റനോട്ടത്തിൽ തന്നെ വ്യക്​തമാണ്​. പഴയ ടോൾബോയ്​ ഡിസൈനിൽ തന്നെയാണ്​ സാൻട്രോയുടെ രണ്ടാം വരവും. ഹ്യുണ്ടായിയുടെ ഫ്ലുയിഡിക്ക്​ 2.5 ഡിസൈൻ ലാംഗേജിലാണ്​ സാൻട്രോ വിപണിയിലെത്തുന്നത്​. പുതുക്കിയ ഗ്രില്ലും ഹെഡ്​ലൈറ്റും ​നൽകിയിട്ടുണ്ട്​. ബി പില്ലർ ​െഎ 10ന്​ സമാനമാണ്​.

interior

ഡിസൈനിനുമപ്പുറം ഫീച്ചറുകളിലാണ്​ ഹ്യുണ്ടായ്​ വാഹനപ്രേമികളെ ഞെട്ടിക്കുന്നത്​. കീലെസ് എൻട്രി, റിയർ എ.സി വ​െൻറ്​, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, റിവേഴ്​സ്​ കാമറ, റിയർ പാർക്കിങ്​ സെൻസറുകൾ, ഡ്യുവൽ എയർബാഗ്​, എ.ബി.എസ്​, ഇ.ബിഡി തുടങ്ങി സെഗ്​മ​െൻറിൽ മറ്റ്​ കാറുകളിലൊന്നും കാണാത്ത നിരവധി ഫീച്ചറുകളുമായാണ്​ സാൻട്രോ വിപണിയിലെത്തുന്നത്​.

1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ്​ സാൻട്രോയുടെ ഹൃദയം. സി.എൻ.ജി ഒാപ്​ഷനിലും കാറെത്തും. 68 ബി.എച്ച്​.പി കരുത്തും 99 എൻ.എം ടോർക്കും എൻജിൻ നൽകും. 5 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​, മാനുവൽ ട്രാൻസ്​മിഷനുകളിൽ സാൻട്രോയെത്തും. 3.9 ലക്ഷം മുതൽ 5.46 ലക്ഷം വരെയാണ്​ സാൻട്രോയുടെ വിവിധ മോഡലുകളുടെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaiautomobilemalayalam newsSantro
News Summary - Hyundai santro Launched in india-Hotwheels
Next Story