Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകിടിലൻ ഡിസൈനും...

കിടിലൻ ഡിസൈനും അതിശയിപ്പിക്കുന്ന വിലയുമായി ഗ്രാൻഡ്​ ഐ 10 നിയോസ്​

text_fields
bookmark_border
hyundai-grand-i10-neos
cancel

രണ്ടാം തലമുറ ഗ്രാൻഡ്​ ഐ10 നിയോസിൻെറ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ തന്നെ വാഹനപ്രേമികൾ ഈ സുന്ദരൻ ഹാച്ചിനെ ശ്രദ് ധിച്ചിരുന്നു. ഇപ്പോൾ ​ഗ്രാൻഡ്​ ഐ10 നിയോസിനെ ഹ്യുണ്ടായി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്​. 4.99 ലക്ഷം മു തൽ 7.99 ലക്ഷം വരെയാണ്​ നിയോസിൻെറ വില. ഗ്രാൻഡ്​ ഐ 10നും ഐ 20ക്കും ഇടയിലാവും നിയോസിൻെറ സ്ഥാനം. 10 വേരിയൻറുകളിൽ ഗ്രാൻഡ് ​ നിയോസ്​ വിപണിയിലെത്തും. ​ഗ്രാൻഡ്​ ഐ 10നുമായി താരത്മ്യം ചെയ്യു​േമ്പാൾ നിയോസിൻെറ ബേസ്​ വേരിയൻറിന്​ 1000 രൂപ കുട ൂതലാണ്​. ഉയർന്ന വകഭേദത്തിന്​ 36,000 രൂപയും അധികം നൽകണം.

ഹ്യുണ്ടായിയുടെ തനത്​ കാസകേഡിങ്​ ഗ്രില്ലുമായാണ്​ നിയേ ാസും എത്തുന്നത്​. നിയോസിലെ ഗ്രില്ലിന്​ സാൻട്രോയേക്കാൾ നീളവും വീതിയും കൂടുതലാണ്​. ഉയർന്ന വകഭേദത്തിൽ ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും പ്രൊജക്​ടർ ഫോഗ്​ ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഗ്രാൻഡ്​ ഐ 10ന്​ സമാനമായി തന്നെയാണ്​ വശങ്ങളുടെ ഡിസൈൻ​. അലോയ്​ വീലുകൾ, കറുത്ത നിറത്തിലുള്ള സി പില്ലർ, ഷാർക്​ ഫിൻ ആൻറീന തുടങ്ങിയവയിലാണ്​ ഗ്രാൻഡ്​ ഐ 10നുമായുള്ള പ്രധാന മാറ്റം.

grand-i10

നിയോസിൻെറ ഉയർന്ന വകഭേദമായ ആസ്​റ്റയിൽ 8.0 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ് സിസ്​റ്റം ഉൾക്കൊള്ളിച്ചിട്ടുണ്ട്​​. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ ഓ​ട്ടോ എന്നിവയെ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം പിന്തുണക്കും. 5.3 ഇഞ്ച്​ ഡിജിറ്റൽ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, വയർലെസ്സ്​ ചാർജിങ്​, യു.എസ്​.ബി ചാർജർ, കൂൾഡ്​ ഗ്ലൗ ബോക്​സ്​, തുകലിൽ പൊതിഞ്ഞ സ്​റ്റിയറിങ്​ വീൽ, കീ ലെസ്സ്​ എൻട്രി, പുഷ്​ സ്​റ്റാർട്ട്​/സ്​റ്റോപ്പ്​ ബട്ടൺ, റിയർ എ.സി വ​െൻറ്​, റിയർ പാർക്കിങ്​ കാമറ, ഇലക്​ട്രിക്കലായി ഫോൾഡ്​ ചെയ്യാൻ കഴിയുന്ന മിററുകൾ, റിയർ വൈപ്പർ തുടങ്ങി ഫീച്ചറുകളാൽ സമ്പന്നമാണ്​ ഗ്രാൻഡ്​ ഐ 10 നിയോസ്​. ഇരട്ട എയർബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി, സീറ്റ്​ ബെൽറ്റ്​ റിമൈൻഡർ, റിയർ പാർക്കിങ്​ സെൻസറുകൾ എന്നിവ സുരക്ഷക്കായും ഉൾക്കൊള്ളിച്ചിരിക്കുന്നു.

i-10-interior

നിയോസിലെ ത്രീ സിലിണ്ടർ ടർബോചാർജ്​ഡ് ഡീസൽ​ എൻജിൻ 75 എച്ച്​.പി പവറും 190 എ​ൻ.എം ടോർക്കും നൽകും. അഞ്ച്​ സ്​പീഡ്​ മാനുവൽ ആൻഡ്​ ഓ​ട്ടോമാറ്റിക്കായിരിക്കും ട്രാൻസ്​മിഷൻ. 26.2 കി.മീറ്ററാണ്​ നിയോസ്​ ഡീസലിൻെറ മൈലേജ്​. നാല്​ സിലിണ്ടർ കപ്പ പെട്രോൾ എൻജിൻ 83 എച്ച്​.പി കരുത്തും 114 എൻ.എം ടോർക്കും നൽകും. മാനുവൽ ട്രാൻസ്​മിഷൻ മോഡലിന്​ 20.7 കിലോ മീറ്ററും ഓ​ട്ടോമാറ്റിക്കന്​ 20.5 കിലോ മീറ്ററുമാണ് പെട്രോൾ എൻജിനിൽ നിന്നും ലഭിക്കുന്ന​ മൈലേജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileGrand i10Grand i10 Nios
News Summary - Hyundai Grand i10 Nios launched at Rs 4.99 lakh-Hotwheels
Next Story