എലഗൻഡ് എലാൻഡ്ര

ടി. ഷബീർ
09:50 AM
04/11/2019
-Hyundai-Elantra

ടൊേയാട്ട കൊറോളക്കും ഷെവർലെ ക്രൂസിനുമുള്ള ഹ്യുണ്ടായുടെ മറുപടിയായിരുന്നു എലാൻഡ്ര. ഫ്രൂയിഡിക് എന്ന് ഹ്യൂണ്ടായ് വിശദീകരിച്ച ഡിസൈൻ തീമിൽ വിരിഞ്ഞ മനോഹര പുഷ്പം. 15 മുതൽ 20 ലക്ഷംവരെ വിലയിൽ വാങ്ങാവുന്ന ആഢ്യത്വമുള്ള വാഹനമായിരുന്നു എലാൻഡ്ര. വിവിധ സാഹചര്യങ്ങളുടെ സമ്മർദത്തിൽപെട്ട് എലാൻഡ്രയെ പുതുക്കിയിറക്കിയിരിക്കുകയാണ് ഹ്യൂണ്ടായ്. 

സമ്മർദങ്ങളിൽ ഒന്നാമത്തേത് ബി.എസ് ആറിലേക്ക് എൻജിനുകളെ ഉയർത്തുകയാണ്. ഇന്ത്യയിലെ മുഴുവൻ വാഹന നിർമാതാക്കളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണിത്. ഡീസൽ എൻജിനുകളെ ഒഴിവാക്കിയും പെട്രോളിനെ പരിഷ്കരിച്ചുമാണ് ഇൗ പ്രശ്നത്തെ നിർമാതാക്കൾ നേരിടുന്നത്. എലാൻഡ്രയിലും അതുതന്നെയാണ് സംഭവിച്ചത്. പുതിയ വരവിൽ ഡീസൽ എൻജിൻ പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു. ഇനി ഡീസൽ എലാൻഡ്ര ഇല്ലെന്ന് സാരം. മറ്റൊരു വെല്ലുവിളി ‘കണക്ടെഡ് കാറെന്ന സങ്കൽപത്തി​െൻറ വളർച്ചയാണ്. 

ഹ്യുണ്ടായ്ക്ക് ഇപ്പോൾതന്നെ ബ്ലൂലിങ്ക് എന്നപേരിൽ പ്രത്യേക സോഫ്​റ്റ്​വെയർ ഉണ്ട്. ഇതും പുതിയ എലാൻഡ്രയിൽ ഉൾപ്പെടുത്തി. എലാൻഡ്രയുടെ രൂപം അത്യാകർഷകമായി അനുഭവപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു. ഹോണ്ട സിവിക്കിനൊപ്പം രൂപഭംഗിയിൽ പിടിച്ചുനിൽക്കുന്ന വാഹനമായിരുന്നു ഇത്.  എന്നാൽ, പതിയെപ്പതിയെ എലാൻഡ്ര പഴയതാവുകയാണ്. പുതിയ പരിഷ്കാരങ്ങളെടുത്താൽ രൂപത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഷട്ഭുജാകൃതിയുള്ള ഗ്രില്ലും കുന്തമുനപോലെ നീണ്ടിരിക്കുന്ന ഹെഡ്​ ലൈറ്റുകളും നാല് കള്ളികളായി തിരിച്ചിരിക്കുന്ന പ്രൊജക്​ടർ ലൈറ്റുകളും പുത്തൻ ഡി.ആർ.എല്ലുമൊക്കെയായി പുതുക്കകാരനാകാൻ എലാൻഡ്ര ശ്രമിച്ചിട്ടുണ്ടെങ്കിലും അത്രമാത്രം വിജയിക്കുന്നില്ല.

ഉള്ളിലെ സൗകര്യങ്ങളിലും ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒട്ടും തടിച്ചതല്ലാത്ത സ്​റ്റിയറിങ്​ വീൽ പുതിയതാണ്. പതിവുതെറ്റിക്കാതെ സ്വിച്ചുകളുടെ ആധിക്യമുള്ള സ​െൻറർ കൺസോളും ഡാഷ്ബോർഡുമൊെക്കയാണ് എലാൻഡ്രക്കുള്ളത്. നിർമാണ നിലവാരത്തിൽ പുലർത്തുന്ന കണിശത ഇവിടെയും ഹ്യൂണ്ടായ് നിലനിർത്തിയിട്ടുണ്ട്. ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ ഒരുവിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഇൻസ്ട്രുമ​െൻറ് പാനലിൽ നൽകിയിരിക്കുന്ന കാർബൺ ഫൈബർ ഫിനിഷ് പോലും മനോഹരമാണ്.

ബ്ലൂലിങ്ക് സംവിധാനമാണ് എലാൻഡ്രയിലെ ഏറ്റവും ആകർഷകമായ ഘടകം. മൊബൈൽ ഉപയോഗിച്ച് വാഹനം സ്​റ്റാർട്ടാക്കാനും എ.സി ഒാണാക്കാനുമെല്ലാം കഴിയും. വാഹനത്തി​െൻറ എല്ലാത്തരം വിവരങ്ങളും ഇതിൽ ലഭിക്കും. മറ്റ് കൂട്ടിച്ചേർക്കലുകളിൽ പ്രധാനം എട്ട് സ്പീക്കർ ഇൻഫിനിറ്റി മ്യൂസിക് സിസ്​റ്റം, വയർലെസ് ചാർജർ, മുന്നിലെ പാർക്കിങ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയവയാണ്. 

ആറ് എയർബാഗുകൾ എല്ലാ വേരിയൻറുകളിലും ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഉപകാരപ്രദമായ ഒാേട്ടാ ഫോൾഡിങ് വിങ് മിറർ സംവിധാനം എടുത്തുകളഞ്ഞത് എന്തിനാണെന്നറിയില്ല. എ.ആർ.എ.െഎ അംഗീകരിച്ച ഇന്ധനക്ഷമത 14.6 കിലോമീറ്ററാണ്. 152 എച്ച്.പി കരുത്തും 192 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന രണ്ട് ലിറ്റർ എൻജിനെ സംബന്ധിച്ച് ഇൗ മൈലേജ് മികച്ചതെന്ന്​ പറയാം. 15.89 ലക്ഷം മുതൽ 20.39 ലക്ഷം വരെയാണ് വില.

Loading...
COMMENTS