ഹ്യൂണ്ടായുടെ ഇലക്ട്രിക് എസ്.യു.വി അടുത്ത വർഷമെത്തും
text_fieldsചെന്നൈ: ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് എസ്.യു.വി അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. അടുത്ത വർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ എസ്.യു.വി അവതരിപ്പിക്കുമെന്നാണ് ഹ്യൂണ്ടായ് അറിയിച്ചിരിക്കുന്നത്. എസ്.യു.വി പൂർണമായും ഇറക്കുമതി ചെയ്യുമെന്ന് ഹ്യൂണ്ടായ് മോേട്ടാർ ഇന്ത്യ സി.ഇ.ഒ വൈ.കെ കോ പറഞ്ഞു.
കോന, ലോനിക് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് എസ്.യു.വികൾ ഹ്യുണ്ടായ് ഡൽഹിയിൽ നടന്ന മോേട്ടാർ ഷോയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ എതെങ്കിലുമൊരു മോഡലിനെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് സൂചന.
2020ന് മുമ്പായി ഇന്ത്യയിൽ എട്ട് പുതിയ മോഡലുകൾ വിപണിയിലെത്തിക്കുമെന്നും കമ്പനി സി.ഇ.ഒ വ്യക്തമാക്കി. 2021ഒാടു കൂടി 10 ലക്ഷം യൂനിറ്റുകൾ നിർമിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഏഴ് ലക്ഷം യൂനിറ്റുകളാണ് ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ പ്രതിവർഷം നിർമിക്കുന്നത്.
