കാർ സ്റ്റാർട്ട് ചെയ്യാൻ താക്കോൽ വേണ്ട; വിപ്ലവകരമായ മാറ്റവുമായി ഹ്യൂണ്ടായ്
text_fieldsതാക്കോൽ ഉപയോഗിക്കാതെ പുഷ് സ്റ്റാർട്ട് സംവിധാനത്തിലേക്ക് പ്രമുഖ കാർ നിർമാതാക്കളെല്ലാം ചുവട് മാറ്റി കഴിഞ്ഞു. എന്നാൽ, ഇതിൽ നിന്ന് ഏറെ മുന്നോട്ട് പോയിരിക്കുകയാണ് കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ്. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനായി ഫിംഗർപ്രിൻറ് സംവിധാനം ഉപയോഗിക്കുമെന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്.
2019ൽ ചൈനീസ് വിപണിയിലിറങ്ങുന്ന ഹ്യുണ്ടായ് സാൻറാേഫയിലാകും സംവിധാനം ആദ്യമായി എത്തുക. കാർ സ്റ്റാർട്ട് ചെയ്യാൻ മാത്രമല്ല ഡോർ തുറക്കാനും ഫിംഗർപ്രിൻറാവും സാൻറാേഫയിൽ ഉപയോഗിക്കുക. ഒന്നിലധികം ഫിംഗർപ്രിൻറുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരുടെ ഫിംഗർ പ്രിൻറ് സ്കാൻ ചെയ്താണോ കാറിൽ കയറുന്നത് അയാൾ ക്രമീകരിച്ചിരിക്കുന്നത് പോലെ സീറ്റ് പൊസിഷൻ, സ്റ്റിയറിങ് പൊസിഷൻ, റിയർ വ്യൂ മിറർ, ക്ലൈമറ്റ് കൺട്രോൾ, ടെംപറേച്ചർ എന്നിവയും ഒാേട്ടാമാറ്റിക്കായി തന്നെ അഡ്ജസ്റ്റാകും. കാറുകൾ ഫിംഗർപ്രിൻറ് ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുന്നത് സുരക്ഷ കൂട്ടുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.
