Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightക്രേറ്റ...

ക്രേറ്റ കൺവർട്ടബിളാകു​േമ്പാൾ..

text_fields
bookmark_border
HYUNDAI-CRETA
cancel

ഇന്ത്യൻ വാഹന വിപണി കൺവർട്ടബിൾ കാറുകൾക്ക്​ അത്ര വളക്കൂറുള്ള മണ്ണല്ല. ഉയർന്ന വിലയും ഇന്ത്യൻ നിർമിത കൺവർട്ടബിൾ മോഡലുകളുടെ അഭാവം ഇത്തരം വാഹനങ്ങളെ രാജ്യത്ത്​ നിന്ന്​ അകറ്റുന്നുണ്ട്​. എന്നാൽ, എസ്​.ആർ.കെ ഡിസൈൻ എന്ന സ്ഥാപനം സൃഷ്​ടിച്ച ക്രേറ്റയുടെ കൺവർട്ടബിൾ പതിപ്പി​​െൻറ രൂപം ആളുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്​.

ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ഒരു പോലെ വിജയിച്ച ഹ്യുണ്ടായ്​ മോഡലാണ്​ ക്രേറ്റ. മോഡലി​​െൻറ കൺവർട്ടബിൾ രൂപമാണ് എസ്​.ആർ.കെ സൃഷ്​ടിച്ചിരിക്കുന്നത്​. പൂർണമായും പ്ര​ായോഗികമായ രീതിയിലാണ്​ ക്രേറ്റയെ സ്ഥാപനം മാറ്റിയെടുത്തിരിക്കുന്നത്​.

വിൻഡ്​ഷീൽഡിലും റൂഫിലും സി പില്ലറിലുമെല്ലാം എസ്​.ആർ.കെ മാറ്റം വരുത്തിയിട്ടുണ്ട്​. ഹെഡ്​ലൈറ്റ്​ വരെ ഒഴുകിയിറങ്ങുന്നതാണ്​ ഗ്രില്ല്​. സാ​േൻറഫ എസ്​.യു.വിയുാമയി സാമ്യമുള്ളതാണ്​ ക്രേറ്റയുടെ കൺ​വർട്ടബിൾ. കുടുംബങ്ങൾക്ക് കൂടി​ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്കാണ്​ ക്രേറ്റയെ മാറ്റിയെടുത്തിരിക്കുന്നത്​.

Show Full Article
TAGS:Hyundai Creta Convertible SUV automobile malayalam news 
News Summary - Hyundai Creta Compact SUV Modified as a Convertible-Hotwheels
Next Story