Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിവിക്​ കൂപ്പേയുമായി...

സിവിക്​ കൂപ്പേയുമായി ഹോണ്ട

text_fields
bookmark_border
സിവിക്​ കൂപ്പേയുമായി ഹോണ്ട
cancel

ലോസ്​ എഞ്ചലസ്​: ഹോണ്ടയുടെ സിവിക്​ എസ്​ ​​െഎ കുപ്പേ പ്രൊ​േട്ടാ ടൈപ്പ്​ മോഡൽ ലോസ്​ എഞ്ചൽസ്​ ഒാ​േട്ടാ ഷോയിൽ അവതരിപ്പിച്ചു. സിവികി​െൻറ പത്താം തലമുറ വാഹനമാണ്​ സിവിക്​ എസ്​ ​െഎ.

നൂതനമായ നിരവധി പുതു സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ്​ പുതിയ സിവിക്​ എസ്.​െഎ ഹോണ്ട അവതരിപ്പിച്ചരിക്കന്നത്​. സൺറൂഫ്​, ഏഴ്​ സ്​പീക്കറുകളുള്ള ഒാഡിയോ സിസ്​റ്റം എന്നിവയെല്ലാമാണ്​ പുതിയ കാറി​െൻറ പ്രത്യേകതകൾ. അടുത്ത വർഷം  കാർ അമേരിക്കൻ വിപണിയിൽ ഹോണ്ട അവതരിപ്പിക്കും. കുപ്പേ രൂപത്തിലും സെഡാൻ രൂപത്തിലും കാർ വിപണിയിൽ ലഭ്യമാകും.

പൂർണ്ണമായും ചുവന്ന നിറത്തിലുള്ള കാറാണ്​ ലോസ്​ എഞ്ചലസ്​ ഒാ​േട്ടാ ഷോയിൽ അവതരിപ്പിച്ചിരിക്കുന്നത്​. കൂടുതൽ പെർഫോമൻസിനായി എറോ കിറ്റ്​ കമ്പനി വാഹനത്തിനായി നൽകിയിട്ടുണ്ട്​. മുന്നിലും പിന്നിലും സ്​പിൽ​േട്ടഴസും, സ്​പോയിലർ,പോളിഗനൽ എക്​സ്​ഹോസ്​റ്റ്,​ 19 ഇഞ്ച്​ വലിപ്പത്തിലുള്ള പെർഫോമൻസ്​ ടയറുകൾ എന്നിവയെല്ലാം കാറി​െൻറ എയ്​റോ കിറ്റി​െൻറ ഭാഗമാണ്​.

1.5 ലിറ്ററി​െൻറ വിടെക്​ ടർബോ ചാർജഡ്​ ഫോർ സിലിൻഡർ എഞ്ചിനാണ്​ കാറി​െൻറ ഹ​ൃദയം. ഇത്​ 174 bhp പവറും 162nm ടോർക്കും എഞ്ചിൻ നൽകും. സിക്​സ്​ സ്​പീഡ്​ മാനുവൽ ആൻഡ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനാണ്​ വാഹനത്തിന്​. ഒാ​േട്ടാമാറ്റികിന്​ ഡ്യവൽ ക്ലച്ച്​ സംവിധാനവും ഒാപ്​ഷനായി നൽകാനുള്ള സാധ്യതയുണ്ട്​.

അലുമിനമിയം ഘടകങ്ങൾ വാഹനത്തി​െൻറ ഇൻറിരിയറിൽ പലയിടത്തും കൂട്ടിച്ചേർത്തത്​ പ്രീമിയം ലുക്ക്​ നൽകുന്നു. പുർണ്ണമായും ചുവന്ന നിറത്തിലാണ്​ ഇൻറിരിയർ. മുന്തിയ ഇനം തുകലിലാണ്​ സീറ്റുകളുടെയും സ്​റ്റിയറിങ്​ വീലി​െൻറയും നിർമ്മാണം. റെഡ്​ ഇലുമിനേഷനാണ്​ ഇൻസ്​ട്രുമെൻറ്​ പാനലിനും ടി.എഫ്​.ടി മീറ്ററനും ഒാഡിയോ സിസ്​റ്റത്തിനും നൽകിയിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaCivic Si
News Summary - Honda Unveil Civic Si Coupe at La Auto Show 2016
Next Story