ഹോണ്ട ഹൈബ്രിഡ് അക്കോർഡ് ഇന്ത്യയിലെത്തി, വില 37 ലക്ഷം മുതൽ
text_fieldsന്യുഡൽഹി: ഹോണ്ടയുടെ ഡി സെഗ്മെൻറിലുള്ള സെഡാൻ ഹൈബ്രിഡ് അക്കോർഡ് ഇന്ത്യയിലവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുതിയ സെഡാെൻറ ലോഞ്ച് ഹോണ്ട സി.ഇ.ഒ നിർവഹിച്ചത്. ഹൈബ്രിഡ് സാേങ്കതിക വിദ്യയിേലാടുന്ന വാഹനത്തിന് ഒരു പെട്രാൾ എഞ്ചിനും രണ്ട് ഇലട്രിക് എഞ്ചിനുമാണ് ഉണ്ടാവുക. 23.1 കിലോ മീറ്ററിെൻറ മികച്ച മൈലേജാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുർണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഹോണ്ട ഹൈബ്രിഡ് അക്കോർഡ്. അതു കൊണ്ടാണ് പ്രധാന എതിരാളിയായ ടോയോേട്ടാ കാമറിയെക്കാളും അകോർഡിന് 6 ലക്ഷത്തോളം രുപ വർദ്ധിക്കാൻ കാരണം. ഫോക്സ്വാഗൺ പസാറ്റിനോടും ആഡംബര സെഡാനകളായ ഒാഡി ക്യു4, ബി.എം.ഡബ്ളിയു 3 സീരീസ്, മെഴ്സിഡസ് ബെൻസ് സി ക്ളാസ് എന്നിവയുമായാണ് അക്കോർഡിന് നേരിേട്ടറ്റുമുേട്ടണ്ടി വരിക.
2ലിറ്ററിെൻറ 4സിലിണ്ടർ പെട്രാൾ എഞ്ചിനും 1.4 കിലോ വാട്ടിെൻറ രണ്ട് ഇലട്രിക് എഞ്ചിനും വാഹനത്തിന് ഉണ്ടാവും. പെട്രാൾ എഞ്ചിൻ 145bhp പവറും 175Nm ടോർക്കും ഉൽപ്പാദിപ്പിക്കും. ഇലട്രിക് എഞ്ചിൻ 184bhp പവറും 315Nm ടോർക്കും ഉൽപ്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും കൂടിചേരുേമ്പാൾ എകദേശം 212bhp ആണ് വാഹനത്തിന് ലഭിക്കുന്ന പവർ.
സ്പോർട്ടിയായ ഫ്രണ്ട് ബംബറാണ് കാറിനുള്ളത്. േക്രാമിയത്തിലും ബ്ളാക്കിലും പൊതിഞ്ഞ ഗ്രില്ല്, ഡേ ടൈം റണിംഗ് എൽ.ഇ.ഡി ലൈറ്റ് ഫോഗ് ലാമ്പസ്. 18ഇഞ്ച് അലോയ് വീലുകൾ. ബൂട്ട് സ്പോയിലർ എന്നിവ അകോർഡിെൻറ പുറത്തെ പ്രത്യേകതകളാണ്. വൈറ്റ് ഒാർക്കിഡ് പേൾ,ലുണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ക്രിസ്റ്റൽ ബ്ളാക്ക് പേൾ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.
വാഹനത്തിനകത്ത് രണ്ട് സ്ക്രീനുകളാണ് ഉണ്ടാവുക. ഇതിലൊന്ന് ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിന് മറ്റൊന്ന് വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഡ്രൈവർക്ക് നൽകുന്നതിനുമായാണ്. വാഹനം എതു മോഡിലാണ് ഇപ്പോൾ ഒാടികൊണ്ടിരിക്കുന്നതുൾപ്പടെയുളള വിവരങ്ങൾ ഇതിലുണ്ടാവും. പാസഞ്ചർ സൈഡ് ക്യാമറ്, രണ്ട് തരത്തിൽ ക്രമീകരിക്കാവുന്ന കാലാവസ്ഥ സംവിധാനം, സൺറുഫ്, ക്രുയിസ് കൺട്രോൾ എന്നിവയെല്ലാമാണ് അക്കോർഡിെൻറ മറ്റു സവിശേഷതകൾ
