ഹാരിയർ ഓട്ടോമാറ്റിക്കാവുമ്പോൾ

ടി. ഷബീർ
15:07 PM
24/03/2020

2018ൽ ലാൻഡ്റോവർ പ്ലാറ്റ്ഫോമിൽ ഒരു എസ്.യു.വി അവതരിപ്പിക്കുേമ്പാൾ ടാറ്റയുടെ പ്രതീക്ഷകൾ വാനോളമുയർന്നിരുന്നു. ഇനിയങ്ങോട്ട് വിപണിയിൽ തങ്ങളുെട ജൈത്രയാത്ര ആയിരിക്കുമെന്നവർ ആത്മാർഥമായി വിശ്വസിച്ചിരുന്നു. തുടക്കത്തിൽ പ്രതീക്ഷാനിർഭരമായ ചില വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീടത് നിലച്ചു. രണ്ട് വമ്പന്മാരുടെ ഇന്ത്യയിലേക്കുള്ള വരവായിരുന്നു കാരണം.


എം.ജി ഹെക്​ടർ, കിയ സെൽറ്റോസ് എന്നിവ തീർത്ത ഒാളത്തിൽ ഹാരിയർ പതിയെ വിസ്​മൃതിയിലേക്ക് മാഞ്ഞു. ഹാരിയർ ഇറങ്ങിയപ്പോൾ തന്നെ ടാറ്റയുടെ മനോഭാവത്തിലെ ചില പോരായ്മകൾ വിമർശകർ എടുത്തുപറഞ്ഞിരുന്നു. രാജ്യം അതിവേഗം ഒാേട്ടാമാറ്റിക്ക് വാഹനങ്ങളിലേക്ക് കുതിക്കുേമ്പാൾ ഹാരിയർ പുറത്തിറങ്ങിയത് ഇത്തരമൊരു വേരിയൻറ് ഇല്ലാതെയായിരുന്നു. പിന്നേയും പല കുറവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. പുതിയ കാലത്തെ പ്രത്യേകതയായ കണക്ടിവിറ്റി സംവിധാനങ്ങളില്ലാതെയും സൺറൂഫ് പോലെ ആഢംബര സൗകര്യങ്ങളില്ലാതെയുമാണ് വാഹനം ടാറ്റ നിരത്തിലെത്തിച്ചത്. ഹെക്റ്ററും സെൽറ്റോസും പലതരം ഗിമ്മിക്കുകളുമായി വിപണിയിൽ കുതിച്ചുകയറിയതോടെ ഹാരിയർ വിൽപ്പന കുറഞ്ഞു. ഇതോടെ ടാറ്റ രക്ഷാപ്രവർത്തനവുമായി രംഗത്തിറങ്ങി.

എല്ലാം തികഞ്ഞ ഒാേട്ടാമാറ്റിക് ഹാരിയറുകളുടെ ഒരു നിരതന്നെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോ​െടാപ്പം എല്ലാ പരാതികളും പരിഹരിക്കാനുള്ള ആത്മാർഥ ശ്രമവും നടത്തിയിട്ടുണ്ട്. മുന്നിലെ ചാർജിങ് സോക്കറ്റുകൾ അൽപ്പം ഉള്ളിലേക്ക് മാറിയിരുന്നതു​േപാലുള്ള ചെറിയ വീഴ്ച്ചകൾപോലും തിരുത്താനുള്ള ശ്രമം നടത്തി. ബി.എസ് ആറിലേക്ക് ഉയർത്തിയ ഒാേട്ടാമാറ്റിക് ഹാരിയറിൽ 2.0ലിറ്റർ ഫിയറ്റ് മൾട്ടിജെറ്റ് എൻജിനുമായി ഇണക്കിച്ചേർത്തിരിക്കുന്നത് ഹ്യുണ്ടായിൽ നിന്ന് വാങ്ങിയ ആറ് സ്പീഡ് ടോർക്ക് കൺവർട്ടർ ഗിയർ​േബാക്സാണ്. എൻജിൻ കരുത്ത് 140എച്ച്.പിയിൽ നിന്ന് 170ലേക്ക് വർധിച്ചിട്ടുണ്ട്. 350എൻ.എം ടോർക്കിൽ മാറ്റമില്ല.

മാനുവലിനെ അപേക്ഷിച്ച് കൂടുതൽ കരുത്തുള്ള കുതിപ്പ് ഒാേട്ടാമാറ്റിക് നൽകും. എൻജിൻ സൗണ്ട് ഉള്ളിലേക്ക് കടക്കാതെ മികച്ച ഇൻസുലേഷൻ ഒരുക്കാനും ടാറ്റക്കായി. വിശാലമായ പനോരമിക് സൺറൂഫ്, അ​േലായികൾക്ക് പുതിയ ഡിസൈൻ, തിരഞ്ഞെടുക്കാൻ ക്രോം പാക്കേജ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. പുതിയ സാങ്കതിക വിദ്യക​െളാന്നും അവതരിപ്പിക്കാത്തതിനാൽ കണക്ടിവിറ്റിയുടെ കാര്യത്തിൽ പിന്നിൽതന്നെയാണെന്ന് പറയേണ്ടിവരും. ആറ് വേരിയൻറുകളിൽ ആദ്യേത്തതായ എക്സ്.എം.എയുടെ വില 16.25 ലക്ഷമാണ്. ഉയർന്ന മോഡലായ എക്സ്.ഇസഡ്.എ പ്ലസിന് 20 ലക്ഷം നൽകണം. 

Loading...
COMMENTS