ജാലിയൻ കണാരൻ ഇനി ജീപ്പിൽ പറക്കും

21:18 PM
26/12/2018
hareesh-kanaran

മലയാള സിനിമകളിൽ ഇന്ന്​ നിറസാന്നിധ്യമാണ്​ ഹരീഷ്​ കണാരൻ. കോമഡി സ്​കിറ്റുകളിലുടെ സിനിമയിലെത്തിയ ഹരീഷ്​ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായി. ഹരീഷ്​ കണാര​ന്​ സാരഥിയായി ജീപ്പി​​െൻറ കോംപസ്​ എത്തി എന്നുള്ളതാണ്​ ഏറ്റവും പുതിയ വാർത്ത. കോംപസി​​െൻറ ലിമിറ്റഡ്​ എഡിഷനാണ്​ ഹരീഷ്​ സ്വന്തമാക്കിയത്​.

നാല്​, രണ്ട്​ വീൽ  ​ഡ്രൈവ്​ ഒാപ്​ഷനുകളിലുള്ള ജീപ്പ്​ കോംപസ്​ ലിമിറ്റഡ്​ എഡിഷൻ സെപ്​തംബറിലാണ്​ വിപണിയിലെത്തിയത്​. 2 ലിറ്റർ മൾട്ടി ജെറ്റ്​ ഡീസൽ, 1.4 ലിറ്റർ പെട്രോൾ എൻജിനുകളുടെ കരുത്തിലെത്തിയ മോഡലിന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. 173 പി.എസ്​ കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്​ ഡീസൽ എൻജിൻ. 162 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കും നൽകുന്നതാണ്​ പെട്രോൾ എൻജിൻ. കോംപസി​​െൻറ എക്​സ്​ ഷോറൂമ വില ആരംഭിക്കുന്നത്​ 15.47 ലക്ഷമാണ്​. 

Loading...
COMMENTS