Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി.എസ്​.ടി: ആഡംബര...

ജി.എസ്​.ടി: ആഡംബര കാറ​ുകൾക്ക്​ അധിക സെസ്​

text_fields
bookmark_border
ജി.എസ്​.ടി: ആഡംബര കാറ​ുകൾക്ക്​ അധിക സെസ്​
cancel

ന്യൂഡൽഹി: എപ്രിൽ മുതൽ നടപ്പാക്കുന്ന ചരക്ക്​ സേവന നികുതിയിൽ കാറുകളുൾപ്പടെയുള്ള യാത്ര വാഹനങ്ങളുടെ  നികുതി നിരക്ക്​ എകീകരിച്ചു. എല്ലാ യാത്ര വാഹനങ്ങൾക്കും നികുതി നിരക്ക്​ 28 ശതമാനമായിരിക്കുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റലി അറിയിച്ചു. കാറി​െൻറ വലിപ്പ വ്യത്യാസമനുസരിച്ച്​ നികുതിനിരക്കിൽ മാറ്റം വരുന്ന രീതി ഇനിയുണ്ടാവില്ല. എന്നാൽ ആഡംബര കാറുകൾക്ക്​ അധിക സെസ്​ ചുമത്തും.

മുൻപ്​ കാറുകൾക്ക്​ രണ്ട്​ തരത്തിലുള്ള നികുതിനിരക്കുളാണ്​ ഉണ്ടായിരുന്നത്​. നാലു മീറ്ററിൽ താ​െഴയുള്ള കാറുകൾക്ക്​ 30 മുതൽ 32 ശതമാനം വരെയായിരുന്നു നികുതി നിരക്കാണ്​ ഉണ്ടായിരുന്നത്​. 4 മീറ്ററിൽ കൂടുതലുള്ള കാറുകൾക്ക്​ 48 മുതൽ 52 ശതമാനം വരെയും നികുതിയായി നൽ​േകണ്ടിയിരുന്നു. ഇതാണ്​ ഇപ്പോൾ 28 ശതമാനമായി ഇപ്പോൾ എകീകരിച്ചിരിക്കുന്നത്​. പുതിയ നികുതി നിരക്കുകൾ ചെറുകാറുകളുടെ വിൽപ്പനയിൽ വർധനയുണ്ടാകുമെന്നാണ്​ സൂചന.

എന്നാൽ ആഡംബര കാറുകൾക്ക്​ ​സെസ്​ ചുമത്താനും ധാരണയായിട്ടുണ്ട്​. സെസ്​ ചുമത്തിയാലും ആഡംബരകാറുകളുടെ നികുതി 40 ശതമാനത്തിൽ കൂടി​െലന്നാണ്​ ഇപ്പോൾ ലഭിക്കുന്ന വിവങ്ങൾ. നഗരങ്ങളിൽ മലനീകരണത്തി​െൻറ തോത്​ കൂടുന്ന സാഹചര്യത്തിൽ ചെറുകാറുകൾ തന്നെയാണ്​  അനുകൂലമെന്നാണ്​ വാഹനവിപണി രംഗത്തെ വിദഗ്​ദരുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arun Jailtleygst bil
News Summary - GST On Cars To Be Fixed At 28% But Luxury Cars To Attract Additional Cess
Next Story