ഫോർഡ് എക്കോസ്പോർട്ട് പ്ലാറ്റിനം എഡിഷൻ വിപണിയിൽ
text_fieldsമുംബൈ: ഫോർഡിെൻറ എക്കോസ്പോർട്ട് പ്ലാറ്റിനം എഡിഷൻ വിപണിയിൽ. 10.39 ലക്ഷം മുതൽ 10.69 ലക്ഷം രൂപയാണ് എക്കോസ്പോർട്ട് പ്ലാറ്റിനം എഡിഷെൻറ വില.
രണ്ട് എഞ്ചിൻ വേരിയൻറുകളിലാണ് പുതിയ കാർ ലഭ്യമാവുക. 1.5 ലിറ്റർ Tdci ഡീസൽ എഞ്ചിൻ 1 ലിറ്റർ ഇക്കോ ബൂസ്റ്റ് എഞ്ചിൻ എന്നിവായാണ് കാറിലെ എഞ്ചിൻ ഒാപ്ഷനുകൾ. ഡീസൽ എഞ്ചിൻ ലിറ്ററിന് 22.27 കിലോ മീറ്റർ മൈലേജും പെട്രോൾ എഞ്ചിൻ 18.88 കിലോ മീറ്റർ മൈലേജുമാണ് ലഭിക്കുക. യഥാക്രമം 100bhp, 125bhp പവറാണ് രണ്ട് എഞ്ചിനുകളും ഉൽപ്പാദിപ്പിക്കുക.

പുതിയ ബംബർ, എട്ട് ഇഞ്ച് സ്ക്രീൻ സൈസോട് കൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ക്രൂയിസ് കംട്രോൾ, ഡ്യുവൽ ടോൺ എക്സിറ്റീരിയർ, ബ്ലാക്ക് റൂഫ് എന്നിവയാണ് വാഹനത്തിെൻറ മറ്റു പ്രത്യേകതകൾ. 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലോടു കൂടിയ ടയറുകളും കമ്പനി കാറിനായി നൽകിയിട്ടുണ്ട്. എക്സ്റ്റീരിയറിലെ ഡിസൈനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സുരക്ഷക്കായി ആറ് എയർബാഗുകളും നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
