Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫോർഡി​െൻറ  സൗജന്യ...

ഫോർഡി​െൻറ  സൗജന്യ ഫാഷൻ

text_fields
bookmark_border
ford-freestyle
cancel

ജനപ്രിയ ഹാച്ചുകളുടെ ക്രോസ്​രൂപങ്ങൾ ഇറക്കുക കുറേ നാളായി വാഹനലോകത്തുള്ള പ്രവണതയാണ്​. ടൊയോട്ട എറ്റിയോസ്​ ക്രോസ്​, ഹ്യൂണ്ടായ്​ ​െഎ 20 ആക്​ടീവ്, ഫിയറ്റ്​ അർബൻ ക്രോസ്​ തുടങ്ങിയവരൊക്കെ ഇൗ വഴിയിൽ നേരത്തെ സഞ്ചരിച്ചവരാണ്​. ഡാറ്റ്​സ​ണി​​െൻറ ഗോ ക്രോസ്​ വിദൂര ഭാവിയിൽ വരാനിരിക്കുന്നു. ഫോർഡാണ്​ പുതുതായി ക്രേസോവർ ഇറക്കാൻ തയാറായി നിൽക്കുന്നത്​. ഫിഗോയെന്ന ജനപ്രിയ ഹാച്ചിെന പരിഷ്​കരിച്ച്​ ഫ്രീസ്​റ്റൈൽ എന്ന പേരിൽ അവതരിപ്പിക്കുകയാണ്​ ഫോർഡ്​. ​എല്ലാ ക്രോസോവറുകൾക്കും പൊതുവായി ചില സവിശേഷതകളുണ്ട്​. ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​​, ചുറ്റിലും ക്ലാഡിങ്ങുകൾ, മുകളിൽ റൂഫ്​റെയിൽ തുടങ്ങിയവ ഇത്തരക്കാർക്ക്​ നിർബന്ധമാണ്​. ഇന്ത്യയിലിറങ്ങുന്ന ക്രോസ്​ ഹാച്ചുകളിൽ വ്യക്​തിത്വമുള്ളതെന്ന്​ പറയാൻ മാത്രം

ആരുമില്ലെന്നതാണ്​ സത്യം. നിലവിലെ ഹാച്ചുകളിൽ ചിലതെല്ലാം കൂട്ടിയോജിപ്പിച്ച്​ നിർമ്മിച്ചവയാണ്​ എല്ലാ ക്രോസുകളും. ഫിയറ്റ്​ പുറത്തിറക്കാനൊരുങ്ങുന്ന ഫ്രീസ്​റ്റൈലും ഏകദേശം അങ്ങനെതന്നെ. ഉയരം കൂട്ടിയ, ക്ലാഡിങ്ങുകൾ പിടിപ്പിച്ച ഫിഗോയാണിത്​. ഫ്രീസ്​റ്റൈലിൽ ഫോർഡ്​ പുതിയ മൂന്നു​ സിലിണ്ടർ പെട്രോൾ എൻജിനും പരിഷ്​കരിച്ച ഗിയർബോക്​സും അവതരിപ്പിക്കുന്നുണ്ടെന്നതാണ്​ എടുത്ത്​പറയാവുന്ന സവിശേഷത. 190 എം.എം ആണ്​ ഫ്രീസ്​ൈറ്റലി​​​െൻറ ഗ്രൗണ്ട്​ ക്ലിയറൻസ്​. ഫിഗോയേക്കാൾ 16എം.എം കൂടുതലാണെന്നർഥം. മുന്നിലും പിന്നിലും സ്​കഫ്​ പ്ലേറ്റുകളും വീൽ ആർച്ചുകളോട്​ ചേർന്ന്​ ക്ലാഡിങ്ങുകളുമുണ്ട്​. റൂഫ്​ റെയിലുകൾക്ക്​ 50 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുണ്ട്​. 15ഇഞ്ച്​ അലോയ്​ വീലാണ്​ നൽകിയിരിക്കുന്നത്​. ഫി​േഗാ, ആസ്​പെയർ, എ​ക്കോസ്​​പോർട്ട്​  തുടങ്ങിയവയുടെ അകവശത്തോടാണ്​ ഫ്രീസ്​റ്റൈലിന്​ സാമ്യം. ​കറുപ്പിനോടൊപ്പം ചോക്ലേറ്റ്​ ബ്രൗൺ എന്ന പുതിയ നിറവും ഇൻറീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 6.5 ഇഞ്ച്​ ഇൻഫോടൈൻമ​​െൻറ്​ സിസ്​റ്റത്തി​​​െൻറ കടന്നുവരവാണ് ​എടുത്തുപറയാവുന്ന മാറ്റം. ഫോർഡി​​​െൻറ സിങ്ക്​ ത്രീ എന്ന പുത്തൻ സാ​േങ്കതികവിദ്യ ഫ്രീസ്​റ്റൈലിലുമുണ്ട്​. നാവിഗേഷൻ ഇല്ലെങ്കിലും ആപ്പിൾ കാർ പ്ലേയും ആൻ​ഡ്രോയ്​ഡ്​ ഒാ​േട്ടായും ഉൾപ്പെടുത്തിയിട്ടുണ്ട്​. കീലെസ്സ്​ എൻട്രി, പുഷ്​ ബട്ടൺ സ്​റ്റാർട്ട്​, ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റിക്​ കൺട്രോളും ഹെഡ്​ലൈറ്റുകളുമൊക്കെ പ്രയോജനമുള്ള പ്രത്യേകതകളാണ്​. സുരക്ഷയിലും മികവ്​ പുലർത്താൻ ഫോർഡ്​ എൻജിനീയർമാർ ശ്രദ്ധിച്ചിട്ടുണ്ട്​. എ.ബി.എസും ഇരട്ട എയർബാഗുകളും സ്​റ്റാൻഡേർഡാണ്​. ഉയർന്ന മോഡലുകളിൽ ആറ്​ എയർബാഗുകളും ട്രക്​ഷൻ കൺട്രോൾ, ഇലക്​ട്രോണിക്​ സ്​റ്റെബിലിറ്റി സിസ്​റ്റം ത​ുടങ്ങിയവയുമുണ്ട്​. 

ഒാടിച്ചുതുടങ്ങിയാൽ ഫോർഡി​​​െൻറ സവിശേഷതയായ ഫൺ ടു ഡ്രൈവ്​ സ്വഭാവം തന്നെയാണ്​ ഫ്രീസ്​റ്റൈലിനുമെന്ന്​ കാണാം. 1.2ലിറ്റർ, മൂന്നു​ സിലിണ്ടർ പെട്രോൾ എൻജിൻ 96 ബി.എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കും. 1.5ലിറ്റർ ഡീസൽ എൻജിൻ 100 ബി.എച്ച്​.പി കരുത്തും 215എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 257ലിറ്റർ ബൂട്ട്​ സ്​പെയ്​സ്​ കുറവാണെന്ന്​ പറയാനാവില്ല. പിന്നിലെ സീറ്റി​​​െൻറ ഹെഡ്​റെസ്​റ്റുകൾ ചെറുതാക്കി​. ഹാച്ച്​ബാക്കിനേക്കാൾ അൽപ്പം കൂടുതൽ ആഢംബരവും കുറച്ചൊക്കെ റോഡുവിട്ട്​ പോകാനുള്ള താൽപ്പര്യവും ഉള്ളവർക്ക്​ ഫ്രീസ്​റ്റൈൽ പരീക്ഷിക്കാം​. ഫിഗോയേക്കാൾ 60,000 രൂപ കൂടുതൽ പ്രതീക്ഷിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsCrazy carsFreestyle
News Summary - Ford freestyle test drive report-Hotwheels
Next Story