Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎസ്​.യു.വി വിപണി...

എസ്​.യു.വി വിപണി പിടിക്കുമോ ഇക്കോസ്​പോർട്ട്​

text_fields
bookmark_border
ford-eco-sport
cancel

ഇന്ത്യയിൽ ഇന്ന്​ ഏറ്റവും വിൽപ്പനയുള്ള വാഹന വിഭാഗമാണ്​ എസ്​.യു.വികൾ. എസ്​.യു.വി വിപണി പിടിക്കാൻ കമ്പനികൾ അരയും തലയും മുറുക്കി തന്നെ രംഗത്തുണ്ട്​. വിദേശി-സ്വദേശി നിർമാതാക്ക​െളല്ലാം എസ്​.യു.വികൾ പുറത്തിറക്കി ഇൗ മൽസരത്തി​​െൻറ ഭാഗമാണ്​. വിപണിയിലെ മുന്നേറ്റം മനസിലാക്കിയാണ്​ ഫോർ​ഡ്​ ഇക്കോസ്​പോർട്ടി​​െൻറ എസ്​ വകഭേദത്തെ വിപണിയിലിറക്കിയിരിക്കുന്നത്​. എൻജിനിലുൾപ്പടെ നിർണായകമായ മാറ്റങ്ങൾ മോഡലിൽ വരുത്തിയിട്ടുണ്ട്​. നിലവിൽ വാഹന വിപണിയിൽ കിരീടം വെക്കാത്ത രാജാക്കൻമാർക്ക്​ ഫോർഡി​​െൻറ എസ്​.യു.വി എത്രത്തോളം വെല്ലുവിളി ഉയർത്തുമെന്ന്​ നോക്കാം.

എക്​സ്​റ്റീരിയർ
ഇക്കോസ്​പോർട്ടി​​െൻറ പുതിയ വകഭേദത്തിൽ എക്​സ്​റ്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്നാൽ, ഭംഗി കൂട്ടാനായി ചില ചെറിയ മിനുക്കുപ്പണികൾ നടത്താനും ഫോർഡ്​ മറന്നിട്ടില്ല. ഫ്രണ്ട്​ ഗ്രില്ലിൽ ഗ്രേ നിറത്തിലുള്ള സ്​ട്രിപ്പുകൾ വന്നിരിക്കുന്നു. ഹെഡ്​ലാമ്പിൽ ബ്ലാക്ക്​ ഇൻസേർട്ടുകൾ ഉൾപ്പെടുത്തി. ബ്ലാക്ക്​ റൂഫ്​ റെയിൽ, 17 ഇഞ്ച്​ അലോയ്​ വീലുകൾ തുടങ്ങിയവ മുൻ മോഡലിൽ നിന്നുള്ള പ്രധാന മാറ്റങ്ങൾ. 

ford-23

ഇൻറീരിയർ
എട്ട്​ ഇഞ്ച്​ ടച്ച്​ സ്​ക്രീൻ, ഡോർ ട്രിംസ്​, സീറ്റ്​ എന്നിവയിലാണ്​ ഇൻറീരിയറി​ലെ പ്രധാനമാറ്റങ്ങൾ കാണാനാവുക. സീറ്റുകൾക്ക്​ ഭംഗിയേറിയ കവറുകൾ നൽകിയിരിക്കുന്നു. സ്​പോർട്ടിയായ ഡിസൈനാണ്​ സ്​റ്റിയറിങ്​ വീലിന്​ നൽകിയിട്ടുള്ളത്​. കാബിനിൽ കറുപ്പിനൊപ്പം ഒാറഞ്ച്​ നിറവും കാണാം. ഇത്​ ഇൻറീരിയറി​​െൻറ ഡിസൈനി​​െൻറ മനോഹാരിത വർധിപ്പിക്കുന്നുണ്ട്​. ഇലക്​ട്രിക്കലായി അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന സൺറൂഫും മോഡലിൽ ഫോർഡ്​ നൽകിയിരിക്കുന്നു. ഫൺ റൂഫ്​ എന്നാണ്​ പുതിയ സംവിധാനത്തിന്​ ഫോർഡ്​ ഇട്ടിരിക്കുന്ന പേര്​. ടയർ പ്രഷർ ഉൾപ്പടെയുള്ള അത്യാവശ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്​​ക്രീനും മോഡലിൽ ഫോർഡ്​ നൽകിയിട്ടുണ്ട്​.

എൻജിനും ഡ്രൈവിങ്ങും
1.0 ലിറ്റർ ഇക്കോ ​ബൂസ്​റ്റ്​ എൻജിനി​​െൻറ തിരിച്ച്​ വരവാണ്​ എസ്​ വകഭേദത്തിലെ പ്രധാന മാറ്റം. ടർബോ ചാർജർ ഡയറക്​ട്​ ഫ്യൂവൽ ഇൻഞ്ചക്ഷൻ സിസ്​റ്റമാണ്​ എൻജിനിൽ ഉപയോഗിക്കുന്നത്​. ഇന്ധനക്ഷമതയും പെർഫോമൻസും ഒരുപോലെ തരാൻ പ്രാപ്​തമായ എൻജിനെന്നാണ്​ ഫോർഡി​​െൻറ അവകാശവാദം. 125 പി.എസ്​ കരുത്തും 170 എൻ.എം ടോർക്കും പുതിയ മോഡലിൽ നിന്ന്​ പ്രതീക്ഷിക്കാം.

ford-ecosport-interior

ഫോർഡി​​െൻറ മുൻ തലമുറ ഇക്കോബൂസ്​റ്റ്​ എൻജിൻ 1800 ആർ.പി.എമ്മിൽ ലാഗ്​ ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. എന്നാൽ പുതിയ എൻജിൻ 1500 മുതൽ 6000 ആർ.പി.എം വരെ ക്രമാനുഗതമായ ടോർക്ക്​ പ്രദാനം ചെയ്യും. ഹൈവേയിലെ ഡ്രൈവിങ്ങിന്​ അനുയോജ്യമാണ്​ പുതിയ കാർ. സിറ്റി ട്രാഫിക്കിൽ ലിറ്ററിന്​ 14 മുതൽ 15 കിലോ മീറ്റർ വരെ മൈലേജ്​ ഇക്കോസ്​പോർട്ടിൽ നിന്ന്​ ലഭിക്കും. ഹൈവേകളിൽ ലിറ്ററിന്​ 18 കിലോ മീറ്ററാണ്​ പരമാവധി മൈലേജ്​.

ഇക്കോ സ്​പോർട്ടി​​െൻറ സസ്​പെൻഷൻ സംവിധാനത്തിൽ ഫോർഡ്​ മാറ്റം വരുത്തിയിട്ടില്ല. മികച്ച ഡ്രൈവിങ്ങ്​ അനുഭവം പുതിയ കാർ പ്രദാനം ചെയ്യുന്നുണ്ട്​. ഉയർന്ന വേഗതയിലും ആത്മവി​ശ്വാസം നൽകുന്നതാണ്​ ഇക്കോസ്​പോർട്ടി​​െൻറ ബ്രേക്കിങ്​. പുതിയ ചില മാറ്റങ്ങൾ എത്തിയപ്പോൾ ഇക്കോസ്​പോർട്ടി​​െൻറ വിലയും വർധിച്ചിട്ടുണ്ട്​. ഏകദേശം 85,000 രുപയാണ്​ മുൻ​ മോഡലുമായി താരത്മ്യം ചെയ്യ​ു​േമ്പാഴുള്ള വില വർധനവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsSUVEcosport
News Summary - Ford EcoSport S Petrol First Drive Review-Hotwheels
Next Story