Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി ഫോർഡ്​...

മുഖം മിനുക്കി ഫോർഡ്​ ആസ്​പെയർ

text_fields
bookmark_border
ford-aspair-23
cancel

പരിഷ്​കരിച്ച ഫോർഡ് ആസ്​പെയറി​​െൻറ ബുക്കിങ്​ ​ ആരംഭിച്ചു. ഒക്​ടോബർ നാലിന്​ കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിന്​​ മുന്നോടിയായാണ്​ ബുക്കിങ്​ ആരംഭിച്ചത്​. പുതിയ 1.2 ലിറ്റർ ഡ്രാഗൺ സീരിസ്​ എഞ്ചിനുമായിട്ടാവും പുതിയ ഫോർഡ്​ ആസ്​പെയർ വിപണിയിലെത്തുക. 11,000 രൂപ നൽകി കാർ ബുക്ക്​ ചെയ്യാനുള്ള സൗകര്യമാണ്​ ഫോർഡ്​ ഇപ്പോൾ നൽകിയിട്ടുള്ളത്​.

interior-43

പുതിയ കാറിൽ ചില മാറ്റങ്ങൾ വരുത്തിയാണ്​ ഫോർഡ്​ പുറത്തിറക്കുന്നത്​. പുതിയ ബംബർ, അലോയ്​ വീൽ, ഗ്രിൽ തുടങ്ങിയവയിലെല്ലാം കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്​. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ്​ ഒാ​േട്ടായും പിന്തുണക്കുന്ന ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം നൽകിയിട്ടുണ്ട്​. ഇതിന്​ പുറമേ ഒാ​േട്ടാ ക്ലൈമറ്റ്​ കൺട്രോൾ, സ്​റ്റാർട്ട്​ ആൻഡ്​ സ്​റ്റോപ്​ ബട്ടൺ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ബീജ്​, ബ്ലാക്ക്​ തീമിലുള്ളതാണ്​ ഇൻറീരിയർ.

1.2 ലിറ്റർ ഡ്രാഗൺ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടി.ഡി.സി.​െഎ ഡീസൽ എൻജിൻ എന്നിവയാണ്​ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. അഞ്ച്​ സ്​പീഡ്​ മാനുവൽ, ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളിൽ കാർ വിപണിയിലെത്തും. മാരുതി സുസുക്കി സ്വിഫ്​റ്റ്​ ഡിസയർ, ഹ്യുണ്ടായ്​ എക്​സ്​സ​െൻറ്, ഹോണ്ട അമേസ്​ എന്നിവക്കാണ്​ ഫോർഡ്​ ആസ്​പെയർ വെല്ലുവിളിയാവുക.

Show Full Article
TAGS:automobile malayalam news 
News Summary - Ford Aspire Facelift Bookings Open Ahead Of Launch Next Month-Hotwheels
Next Story