മൂന്നര കോടിയുടെ ആഡംബരം; ഫെരാരി പോർ​േട്ടാഫിനോ ഇന്ത്യയിൽ

16:49 PM
28/09/2018
ferrari-portifino-23

ആഡംബരവും പെർഫോമൻസും സംയോജിപ്പിച്ച്​ ഫെരാരി പുറത്തിറക്കുന്ന പുതിയ കാർ പോർ​േട്ടാഫിനോ ഇന്ത്യൻ വിപണിയിൽ. 3.5 കോടി രൂപയാണ്​ പോർ​േട്ടാഫിനോയുടെ ഇന്ത്യൻ വിപണിയിലെ വില. ഫെരാരിയുടെ വില കുറഞ്ഞ കൺവെർട്ടബിൾ മോഡലുകളിലൊന്നാണ്​ പോർ​േട്ടാഫിനോ. 

3.9 ലിറ്റർ ട്വിൻ ടർബോ v8 എൻജിനാണ്​ പോർ​േട്ടാഫിനോയുടെ ഹൃദയം. 600 എച്ച്​.പി കരുത്ത്​ 7500 ആർ.പി.എമ്മിലും 760 എൻ.എം ടോർക്കും 5250 ആർ.പി.എമ്മിലും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.5 സെക്കൻഡ്​ മതി. മണിക്കൂറിൽ 320 കിലോ മീറ്ററാണ്​ പരമാവധി വേഗത. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനാണ്​.

പുതിയ ചേസിസിലാണ്​ പോർ​േട്ടാഫിനോ വിപണിയിലെത്തുന്നത്​. ഇതിലുടെ വാഹനത്തി​​െൻറ ഭാരം 80 കിലോ ഗ്രാം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്​. 14 സെക്കൻഡിൽ തുറക്കാനും അടക്കാനും കഴിയുന്ന റൂഫ്​ടോപ്പാണ്​ മറ്റൊരു സവിശേഷത​. ഇൻറീരിയറിൽ 10.2 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഉണ്ട്​. 18 തരത്തിൽ ഇലക്​ട്രിക്കലി അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന സീറ്റുകളാണ്​. യാത്രക്കാർക്കായി 8.8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ സിസ്​റ്റം ഒാപ്​ഷണലായി നൽകും. ലംബോർഗി ഹുറകാൻ സ്​പൈഡർ, പോർഷേ 911 ടർബോ, ഒൗഡി ആർ 8 സ്​പൈഡർ എന്നിവക്കാണ്​ ഫെരാരിയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.

Loading...
COMMENTS