Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിപണിയിൽ തരംഗമാവാൻ...

വിപണിയിൽ തരംഗമാവാൻ കോഡിയാക്​

text_fields
bookmark_border
വിപണിയിൽ തരംഗമാവാൻ കോഡിയാക്​
cancel

മുംബൈ: എസ്​.യു.വികൾ അരങ്ങ്​ വാഴുന്ന കാലമാണ്​ വാഹനലോകത്ത്​ ഇപ്പോഴുള്ളത്​. ചെറുകാറുകളെ പോലെ തന്നെ എസ്​.യു.വികളും ആളുകൾക്ക്​ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ലക്ഷണമൊത്ത ഒരു കുട്ടികൊമ്പ​െൻറ രൂപഭാവങ്ങളാണ്​ ഇന്ത്യയിലെ പല എസ്​.യു.വികൾക്കും. ഇൗ നിരയിലേക്കാണ്​ കോഡിയാകുമായി സ്​കോഡ എത്തുന്നത്​. മറ്റു രാജ്യങ്ങളിൽ പുറത്തിറങ്ങിയ കോഡിയാകി​െൻറ വിശേഷങ്ങളിലൂടെ.

വലിയ എസ്.യു.വിയാണ്​ സ്​കോഡയുടെ പുതിയ കോഡിയാക്​. മൂന്ന്​ നിര സീറ്റുകൾ ഉൾക്കൊള്ളുന്ന വിശാലമായ ഉൾവശമാണ്​​ കോഡിയാകിന്​. സ്​കോഡയുടെ തനത്​ ഡിസൈൻ പ്ലാറ്റ്​ഫോം പിന്തുടരുന്ന കോഡിയാക്​ മറ്റ് എസ്​.യു.വികളുടെ ഡിസൈനിൽ നിന്ന്​ വേറിട്ട്​ നിൽക്കുന്നു. എസ്​.യു.വി ആണെങ്കിലും ഫാമിലി കാറി​െൻറ രൂപഭാവങ്ങൾ കോഡിയാകിന്​ നൽകാൻ സ്​കോഡ ശ്രമിച്ചിരിക്കുന്നു. നല്ല വലിപ്പമുള്ള കാറാണ്​ കോഡിയാക്​. 2800Çm കാറി​െൻറ ആകെ നീളം. വലിപ്പം കൂട്ടി​യപ്പോൾ ഉൾവശം കൂടുതൽ സൗകര്യപ്രദമായി. 200Çmമാണ്​ ഗ്രൗണ്ട്​ ക്ലിയറൻസ്​. റൂഫി​െൻറ ഉയരം 100Çm ആണ്​.

കാറി​െൻറ ഡാഷ്​ബോർഡിന്​ കുറ്റങ്ങളൊന്നും പറയാനില്ല. മികച്ച രീതിയിൽ തന്നെ കാറി​െൻറ ഡാഷ്​ കമ്പനി രൂപകൽപന ചെയ്​തിരിക്കുന്നു. എല്ലാവിധ സുരക്ഷ സംവിധാനങ്ങളും കണ്​കടിവിറ്റി ഫീച്ചേഴ്​സും കാറിനൊപ്പം ഇണക്കിച്ചേർക്കാൻ സ്​കോഡ ശ്രദ്ധിച്ചിട്ടുണ്ട്​. ഡ്രൈവർ അസിസ്​റ്റൻസ്​ സിസ്​റ്റം ഉൾപ്പടെയുള്ള സംവിധാനങ്ങളും പുതിയ കാറിൽ ലഭ്യമാണ്​.

2.0 ടി.ഡി.​െഎ ഡർബോ ഡീസൽ എഞ്ചിനാണ്​ കാറിനുള്ളത്​. 190bhpയാണ്​ വാഹനത്തി​െൻറ പവർ. ഡ്രൈവിങിൽ കോഡിയാക്​ പുലിയാണ്​. ഹാൻഡിലിങിലും കാർ മികച്ച്​ നിൽക്കുന്നു. ​ബ്രേക്കിങും നല്ല നിലവാരത്തിൽ തന്നെയാണ്​. പെർഫോമൻസ്​ കാറിന്​ വേണ്ട എല്ല സവിശേഷതകളും ​സ്​കോഡ പുതിയ കാറിനായി നൽകിയിട്ടുണ്ട്​.

ഇരട്ട ക്ലച്ചോടുകൂടി ഡി.എസ്​.ജി ട്രാൻസ്​മിഷനിലാകും കാർ വിപണിയിലെത്തുക. 2017ലാവും കാറി​െൻറ ഇന്ത്യയിലെ ലോഞ്ച്​. 18 മുതൽ 20 ലക്ഷം രൂപവരെയാണ്​ പ്രതീക്ഷിക്കുന്ന വില. എസ്​.യു.വി വിപണിയിൽ നിന്ന്​ ലഭിക്കാവുന്ന
മോഡലുകളിൽ മികച്ചത്​ തന്നെയാവും സ്​കോഡ കോഡിയാക്​ എന്ന കാര്യത്തിൽ സംശയമില്ല. പണത്തിനൊത്ത മൂല്യം കോഡിയാക്​ നൽകും. എന്തായാലും ഇന്ത്യൻ എസ്​.യു.വി വിപണിയിൽ പുതുതരംഗത്തിന്​ കോഡിയാക്​ തുടക്കം കുറിക്കുമെന്നുറപ്പാണ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Skoda Kodiaq
News Summary - Exclusive First Drive: Skoda Kodiaq
Next Story