Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎർട്ടിഗയും...

എർട്ടിഗയും മുഖംമിനുക്കുകയാണ്​

text_fields
bookmark_border
Ertiga
cancel

സ്വിഫ്​റ്റിനും ഡിസയറിനും പിന്നാലെ മാരുതി കുടുംബത്തിലെ മറ്റൊരംഗംകൂടി മാറുകയാണ്​. മാറ്റമെന്ന്​ പറഞ്ഞാൽ തൊലിപ്പുറത്തെ പരിഷ്​കാരങ്ങളല്ല, കാര്യമായ മാറ്റങ്ങൾ തന്നെയാണ്​ കമ്പനി ഉദ്ദേശിക്കുന്നത്​. ഏപ്രിലിൽ നടന്ന ഇൻഡോനേഷ്യൻ മോ​േട്ടാർ ഷോയിലാണ്​ സുസുക്കി പുത്തൻ എർട്ടിഗയെ ആദ്യമായി അവതരിപ്പിച്ചത്​. ദീപാവലിയോടെ ഇന്ത്യയിൽ കാർ എത്തുമെന്നാണ്​ കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. രൂപവും ഭാവവും ഹൃദയവും മാറിയുള്ള വരവാണ്​ ഇത്തവണ. പുതിയ പ്ലാറ്റ്​േഫാമിലെത്തു​േമ്പാൾ എർട്ടിഗക്ക്​ നീളം കൂടിയിട്ടുണ്ട്​. 

ബലേനോ, സ്വിഫ്​റ്റ്​, ഡിസയർ തുടങ്ങളിയവയിലെ ഹാർ​െട്ടക്​ പ്ലാറ്റ്​ഫോം തന്നെയാണ്​ എർട്ടിഗക്ക്. പഴയ വാഹനത്തിന്​ 4265 എം.എം ആയിരുന്നു നീളം. ഇപ്പോഴത്​ 4395 എം.എം ആയി വർധിച്ചു. വീൽബേസിൽ മാറ്റമൊന്നുമില്ല. പഴയ 2740 എം.എം അങ്ങനെ തന്നെ തുടരുന്നു. വീതിയിലും ഉയരത്തിലും അൽപം വർധനവുണ്ട്​. മൊത്തത്തിൽ കൂടുതൽ ഇടമുള്ള എം.പി.വിയായി എർട്ടിഗ പരിണമിച്ചു​. മുന്നിൽ ഹെഡ്​ലൈറ്റും ഗ്രില്ലും ബമ്പറും എല്ലാം മാറി. ക്രോമിയത്തി​​െൻറ ചെറു കഷ്​ണങ്ങൾ പിടിപ്പിച്ചതുപോലു​ള്ള ഗ്രില്ല് കൂടുതൽ ആധ​ുനികമെന്ന തോന്നലുണ്ടാക്കും. ​

ഉയർന്ന മോഡലുകളിൽ പ്രൊജക്​ടർ ഹെഡ്​ലൈറ്റുകൾ വരും. തടിച്ച ബമ്പറും ഫോഗ്​ലാമ്പ്​ ഹൗസിങ്ങും വാഹനത്തിന്​ നല്ല ഗാംഭീര്യം നൽകും. എർട്ടിഗയുടെ പിൻവശം അതിമനോഹരമായി മാറ്റിപ്പണിതു എന്നതിന്​ സുസുക്കി എൻജിനീയർമാർ നല്ല ​ൈകയടി അർഹിക്കുന്നുണ്ട്​. ആഡംബര വാഹനങ്ങളോട്​ കിടപിടിക്കുന്ന പിൻവശമാണ്​.​ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വളർന്നിറങ്ങിയ എൽ ആകൃതിയുള്ള ടെയിൽ ലാമ്പ്,​ നീണ്ട ക്രോമിയം ബാർ, വലിയ സുസുക്കി ലോഗോ, കറുത്ത അരികുകളോടുകൂടിയ ഗ്ലാസ്​ ഏരിയ എന്നിവയെല്ലാം പിറകിലെ മാറ്റ്​ കൂട്ടുന്നു.   

ബീജും കറുപ്പുമാണ്​ഉൾവശത്തെ നിറം. സ്വിഫ്​റ്റിലേതിന്​ സമാനമായ സ്​റ്റിയറിങ് ​വീൽ നേരത്തെ തന്നെ സ്​പോർട്ടിയെന്ന്​ അറിയപ്പെടുന്നതാണ്​. എ.സി വ​െൻറുകൾ മുൻവശത്തുടനീളം നീണ്ടിരിക്കുന്നെന്ന്​ തോന്നുമാറാണ്​ രൂപകൽപന ഇതിന്​ തൊട്ടുതാഴെ തടിയെ അനുസ്​മരിപ്പിക്കുന്ന തീമുമുണ്ട്​. ഇഗ്​നിസിലേതിന്​ സമാനമായാണ്​ ടച്ച്​ സ്​ക്രീൻ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റം ഇണക്കിച്ചേർത്തിരിക്കുന്നത്​. ഡാഷ്​ബോർഡിൽ അൽപം മുന്നിലേക്ക്​ തള്ളിയാണിത്​​ നിൽക്കുന്നത്​. 

എ.സി സ്വിച്ചുകൾക്ക്​ കുറേക്കൂടി നിലവാരമാകാമെന്ന്​ ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ല. സ്​റ്റിയറിങ്​ കൺട്രോളുകൾ, തെളിച്ചമുള്ള ഇൻസ്​ട്രമ​െൻറ്​ ക്ലസ്​റ്റർ, സുഖപ്രദമായ സീറ്റുകൾ, റിയർ പാർക്കിങ്​ സെൻസറുകൾ തുടങ്ങിയവ പ്രത്യേകതകളാണ്​. ഏഴ്​ സീറ്റുകളുമായാണ്​​​ എർട്ടിഗ വരുന്നത്​. എല്ലാ ​േവരിയൻറുകളിലും ഒരു​ എയർബാഗ്​ നൽകിയിട്ടുണ്ട്​. മുകളിലെത്തു​േമ്പാൾ രണ്ട്​  എയർബാഗുകളും നൽകിയിട്ടുണ്ട്​. എ.ബി.എസും സ്​റ്റാൻഡേർഡാണ്​. 

ഏറെ നാളുകൾക്കുശേഷം മാരുതി തങ്ങളുടെ വാഹനത്തിന്​ പുതിയ എൻജിൻ പരീക്ഷിക്കുന്നത്​ എർട്ടിഗയിലാണ്​. പുതിയ 1.5 ലിറ്റർ കെ15 ബി പെട്രോൾ എൻജിൻ എർട്ടിഗയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പഴയ 1.4ലിറ്ററിന്​ പകരമാണിത്​ വരുന്നത്​. പുതിയ എൻജിൻ 105ബി.എച്ച്​.പി കരുത്തും 138എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഡീസൽ പഴയ 1.3ലിറ്റർ മൾട്ടിജെറ്റ്​ ഡി.ഡി.​െഎ.എസ്​ എൻജിൻ തന്നെയാണ്​. പെട്രോളിൽ സി.വി.ടി ഒാ​േട്ടാമാറ്റിക്​ ഗിയർബോക്​സും ഉൾപ്പെടുത്തിയിട്ടുണ്ട്​. റെനോ ലോഡ്​ജി, ഹോണ്ട ബി.ആർ.വി, നിസാൻ ഇവാലിയ തുടങ്ങിയവയോടായിരിക്കും എർട്ടിഗ മത്സരിക്കുക. വില 6.5മുതൽ ഒമ്പത്​ ലക്ഷം വരെ.

Show Full Article
TAGS:ertiga automobile malayalam news 
News Summary - Ertiga - Hot Wheel
Next Story