Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹന ലോകത്തെ വൈദ്യുത...

വാഹന ലോകത്തെ വൈദ്യുത തരംഗങ്ങള്‍

text_fields
bookmark_border
VECHILE
cancel

‘ലോകം മാറുകയാണ്’ എന്നത് പുതുമയുള്ള പ്രസ്താവനയൊന്നുമല്ല. എല്ലാവര്‍ക്കും അറിയാവുന്ന ലോക സത്യമാണത്. ലോകം മ ാറിയിട്ടുണ്ട്, ഇനിയും മാറും, മാറിക്കൊണ്ടേയിരിക്കും. പ​േക്ഷ, എങ്ങനെയാണീ മാറ്റങ്ങള്‍ എന്ന് നിരീക്ഷിക്കുന്നത് കൗതുകകരമായിരിക്കും. കാരണം അത്തരം നിരീക്ഷണ പാടവമുള്ള മനുഷ്യരാണ് ലോകം കീഴടക്കുന്നത്.

വാഹനലോകത്തെ മാറ്റങ ്ങളെടുത്താല്‍ അതത്ര നിഗൂഢമൊന്നുമല്ല. രൂപകൽപനയിലെ പരിഷ്കാരങ്ങള്‍ക്കപ്പുറം ഇന്ധനമെന്ന അടിസ്ഥാന ഘടകത്തിലാണ് വാഹനങ്ങളില്‍ വലിയ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നത്. പ്രകൃതിദത്ത ഊര്‍ജസ്രോതസ്സുകളുടെ ശോഷണം നാം വിദൂരമല്ലാത്ത ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ പ്രതിസന്ധിയാണ്. ഇതിന് പരിഹാരം വൈദ്യുതിയാണെന്ന തിരിച്ചറിവ് എല്ലാ വാഹന നിർമാതാക്കള്‍ക്കുമുണ്ട്. വികസിത ലോകരാജ്യങ്ങളെടുത്താല്‍ വലിയ മാറ്റങ്ങളാണ് വൈദ്യുത വാഹനങ്ങളില്‍ സംഭവിക്കുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്ററിനടുത്ത് സഞ്ചരിക്കുന്ന വാഹനങ്ങളിന്ന് ലഭ്യമാണ്. നമ്മുടെ രാജ്യവും മാറ്റത്തി​െൻറ പാതയിലാണ്. സ്വദേശികളും വിദേശികളുമായ നിര്‍മാതാക്കളെല്ലാം സ്വന്തം വൈദ്യുത കാറുകളുടെ ഗവേഷണ, ഉൽപാദന മേഖലകളില്‍ വ്യാപൃതരാണ്.

വൈദ്യുത വാഹനങ്ങളുടെ നിർമാണത്തില്‍ നേരിടുന്ന വലിയ വെല്ലുവിളി ബാറ്ററിയുടെ ക്ഷമതയാണ്. വിശ്വസനീയമായ ബാറ്ററി ഇപ്പോഴും വ്യാപകമല്ല. ലിഥിയം-അയണ്‍ ബാറ്ററികളുടെ വലിയ വിലയും സാധാരക്കാര്‍ക്ക് ഈ മേഖല അപ്രാപ്യമാക്കുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതൽ ൈവദ്യുത വാഹനങ്ങൾ നിർമിക്കുന്ന കമ്പനി അമേരിക്കയിലെ ടെസ്​ലയാണ്. അവർക്ക് ഇലക്ട്രിക് വാഹനങ്ങൾ മാത്ര​േമ ഉള്ളൂ. മറ്റ് കമ്പനികളിൽ പ്രധാനി നിസാനും അവരുടെ ഏറ്റവും സുപ്രധാന മോഡൽ ലീഫുമാണ്.

ലീഫ് ഇൗ വർഷം അവസാനം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ലീഫിന് രണ്ട് ​േമാഡലുകളാണുള്ളത്. 40 കിലോവാട്ട് എൻജിനുള്ള ലീഫ് 241കിലോമീറ്റർ ഒറ്റ ചാർജിങ്ങിൽ സഞ്ചരിക്കും. 62 കിലോവാട്ടുള്ള മോഡൽ 364 കിലോമീറ്റർ പോകാൻ കഴിവുള്ളതാണ്. വല്ലാതെ ചവിട്ടിപ്പിടിക്കുകയും എ.സി ഉപയോഗിക്കുകയും ചെയ്താൽ ഇത് 100 കിലോമീറ്ററിലേക്കൊക്കെ ചുരുങ്ങാൻ സാധ്യതയുണ്ട്. പരമ്പരാഗതമായി നാം കണ്ട് ശീലിച്ച ചടച്ച അകത്തളങ്ങളും പതുങ്ങിയ ചലനങ്ങളുമുള്ള ദരിദ്രവാസിയല്ല ലീഫ്. 150ന് മുകളിൽ കുതിരശക്തിയും 320 എൻ.എം ടോർക്കുമുള്ള ഘടാഘടിയന്മാരാണിവർ. വെറും 7.9 സെക്കൻഡുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കുന്ന കരുത്തർ. എ.ബി.എസ്, ഇ.ബി.ഡി, ആറ് എയർബാഗുകൾ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ തുടങ്ങി വാഹനത്തി​െൻറ മുഴുവൻ ജാതകവും കൈവെള്ളയിലറിയാവുന്ന ആധുനികനുമാണ് ലീഫ്. ഇനിയാണാ മില്യൻ ഡോളർ ചോദ്യം. വിലയെത്ര? വില 40 ലക്ഷത്തിനടുത്താകും.

ആഗസ്​റ്റോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹ്യൂണ്ടായ് കോനയാണ് മറ്റൊരു വൈദ്യുത പ്രതീക്ഷ. 39.2 കിലോവാട്ട് ബാറ്ററിയുള്ള കോനയുടെ റേഞ്ച് 300 കിലോമീറ്ററിനടുത്താണ്. ഇവിടേയും ഇക്കോ മോഡിൽ പരമാവധി നിയന്ത്രണം പാലിച്ച് യാത്ര ചെയ്താൽ മാത്രമേ ഇത്രയും കിലോമീറ്റർ സഞ്ചരിക്കാനാകൂ. ലീഫിനെ അപേക്ഷിച്ച് കോനക്ക് വില കുറവാണ്. ബാറ്ററിയൊക്കെ ഇന്ത്യയിൽ നിർമിക്കുന്നതായതുകൊണ്ട്​ 20-25 ലക്ഷമാണ് വിലയിടുകയെന്നാണ് സൂചന. ഇന്ത്യക്കാരുടെ സ്വന്തം മഹീന്ദ്രയുടെ കെ.യു.വി 100 ​െൻറ വൈദ്യുത പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇ കെ.യു.വി 100 എന്നാണ് പേര്. 15.9 കിലോവാട്ട് ബാറ്ററിയുള്ള ഇൗ വാഹനം ഒറ്റച്ചാർജിങ്ങിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കും. 9-10 ലക്ഷമാണ് വില കണക്കാക്കുന്നത്. വാഹനത്തി​െൻറ പ്രോേട്ടാടൈപ്പ് മാത്രമാണ് തയാറായിട്ടുള്ളത്. വരാനുള്ളത് വൈദ്യുത വാഹനങ്ങളുടെ കാലമാണെന്നത് സംശയരഹിതമാണ്. ആരാകും വിപണിയിലെ രാജാക്കന്മാർ എന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ട കാര്യം.

Show Full Article
TAGS:Elctric car hyundai kona Nissan leaf automobile malayalam news 
News Summary - Electric waves in vehicle industry-hOTWHEELS
Next Story