കരുത്ത് കൂട്ടി റെഡി-ഗോ
text_fieldsമുംബൈ: ആൾേട്ടായും, ക്വിഡുമെല്ലാം 1000 സി.സി എൻജിനുമായി കളം നിറയുേമ്പാൾ ആ വഴിക്ക് തന്നെ ചിന്തിക്കുകയാണ് ഡാറ്റ്സൺ റെഡി-ഗോ.1000 സി.സി മോഡൽ പുറത്തിറക്കി കൊണ്ട് വിപണി പിടിക്കാനാണ് കമ്പനിയുടെ നീക്കം. 1.0ലിറ്റർ എൻജിനുമായി കൂടുതൽ കരുത്തോടെയാണ് റെഡി ഗോ വീണ്ടും വിപണിയിലേക്ക് എത്തുന്നത്. 3.57 ലക്ഷം മുതൽ 3.72 ലക്ഷം വരെയാണ് വില. റെഡി-ഗോ ടി, റെഡി-ഗോ എസ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ കാർ നിരത്തിലെത്തും.
ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. എക്സിറ്റീരിയറിെൻറയും ഇൻറീരിയറിെൻറയും ഡിസൈൻ മുൻ മോഡലിന് സമാനമാണ്. പിൻവശത്തെ 1.0 ബാഡ്ജ് മാത്രമാണ് ഡിസൈനിലെ മുൻ മോഡലിൽ നിന്നുള്ള എക വ്യത്യാസം. കറുപ്പ് നിറത്തിലാണ് ഇൻറീരിയറിെൻറ രൂപകൽപ്പന. സീറ്റുകളിൽ ചുവപ്പിെൻറ സാന്നിധ്യവും കാണാം.
ക്വിഡിലുള്ള 999 സി.സി മൂന്ന് സിലിണ്ടർ എൻജിനാണ് റെഡി-ഗോക്ക് നൽകിയിരിക്കുന്നത്. 67 ബി.എച്ച്.പി പവറും 91 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. 22.5 കിലോ മീറ്ററാണ് മൈലേജ്.
