െബ്രസയെ വെല്ലുമോ ഡാറ്റ്സൺ റെഡി ഗോ ക്രോസ്
text_fieldsമാരുതിയുടെ വിറ്റാര െബ്രസ, ഫോർഡ് എക്കോസ്പോർട്ട് എന്നിവക്ക് കനത്ത വെല്ലുവിളി ഉയർത്തി ഡാറ്റസൺ റെഡി ഗോ ക്രോസ് വിപണിയിലെത്തുന്നു. കുറഞ്ഞ് വിലയാണ് റെഡി ഗോ ക്രോസിെൻറ ഹൈലൈറ്റ്. 6.5 ലക്ഷം രൂപയായിരിക്കും ഗോ ക്രോസിെൻറ ബേസ് മോഡലിെൻറ വില. ബ്രെസയുമായി താരത്മ്യം ചെയ്യുേമ്പാൾ ഗോ ക്രോസിന് വില കുറവാണ്.
റെനോ-നിസാൻ സഖ്യത്തിെൻറ ചെന്നൈയിലെ നിർമാണ കേന്ദ്രത്തിലാവും കാറിെൻറ നിർമാണം നടത്തുകയെന്നാണ് റിപ്പോർട്ട്. ഹെക്സഗണൽ റേഡിയേറ്റർ ഗ്രില്ല്, സെപ്റ്റ്ബാക്ക് എൽ.ഇ.ഡി ഹെഡ്ലാമ്പ്, പ്ലാസ്റ്റിക് ക്ലാഡിങ്, സ്കിഡ് പ്ലേറ്റ് എന്നിവയായിരിക്കും കാറിെൻറ ഡിസൈനിലെ മുഖ്യ സവിശേഷതകൾ.
1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.െഎ ഡീസൽ വകഭേദങ്ങളിലാണ് ഗോ ക്രോസ് ഇന്ത്യൻ വിപണിയിലെത്തുക. പെട്രോൾ പതിപ്പ് 76 ബി.എച്ച്.പി കരുത്തും 104 എൻ.എം ടോർക്കുമേകും. ഡീസൽ എൻജിൻ 63.1 ബി.എച്ച്.പി കരുത്തും 160 എൻ.എം ടോർക്കുമേകും. എം.യു.വിക്ക് സമാനമാകും വാഹനത്തിെൻറ അകത്തളം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
