Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൂജക്കിടെ 50...

പൂജക്കിടെ 50 ലക്ഷത്തി​െൻറ പുത്തൻ ബി.എം.ഡബ്​ളിയു കത്തിനശിച്ചു

text_fields
bookmark_border
BMW-23
cancel

ബീജിങ്​: പുതിയ കാർ വാങ്ങിയാൽ അത്​ പൂജ ചെയ്യുന്നത്​ പലരുടെയും പതിവാണ്​. പ്രശ്​നങ്ങളൊന്നും ഇല്ലാതെ കാറിലെ യാത്ര സുഗമമാവാനാണ്​ ഇത്തരത്തിൽ പൂജ ചെയ്യുന്നത്​. എന്നാൽ, ഇൗ പൂജ തന്നെ കാറി​​െൻറ അന്തകനായ സംഭവമാണ്​ ചൈനയിൽ ഒരിടത്ത്​ ഉണ്ടായത്​. 

ചൈനയിലെ ജിയാങ്​സു നഗരത്തിലാണ്​ കാർ കത്തിയ സംഭവമുണ്ടായത്​. എകദേശം 50 ലക്ഷം രൂപ മുടക്കിയാണ്​ യുവാവ്​ കാർ വാങ്ങിയത്​. കാർ പൂജിക്കുന്നതിനിടെ സാ​മ്പ്രാണിത്തിരിയിൽ നിന്ന്​ തീപടരുകയായിരുന്നു.

യുവാവ്​ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന്​ ആരോ എടുത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. തീപിടിച്ച വാഹനം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്​. അഗ്​നിശമനസേന എത്തിയാണ്​ വാഹനത്തിലെ തീയണച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwautomobilemalayalam newsChinese car
News Summary - A Chinese Man Burnt Incense Sticks That Turned Brand New BMW Into a Crisp-Hotwheels
Next Story