ബി.എസ്​ 6 മഹീന്ദ്ര കെ.യു.വി 100 നെക്​സ്​റ്റ്​ വിപണിയിൽ

20:22 PM
21/04/2020
kuv-nxt100

മഹീന്ദ്ര കെ.യു.വി 100 നെക്​സ്​റ്റിൻെറ ബി.എസ്​ 6 വകഭേദം വിപണിയിലെത്തി. അഞ്ച്​ സീറ്റ്​, ആറ്​ സീറ്റ്​ ഓപ്​ഷനുകളിൽ വാഹനം ലഭ്യമാവും. പെട്രോൾ എൻജിൻ മാത്രമാവും ഉണ്ടാവുക. 5.54 ലക്ഷത്തിലാണ്​ കെ.യു.വി നെക്​സ്​റ്റിൻെറ വില തുടങ്ങുന്നത്​.

1.2 ലിറ്റർ എംഫാൽക്കൺ പെട്രോൾ എൻജിൻ 82 ബി.എച്ച്​.പി  കരുത്തും 115 എൻ.എം ടോർക്കും നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ.

ബി.എസ്​ 6 കെ.യു.വി 100 നെക്​സ്​റ്റിൽ ഏഴ്​ ഇഞ്ച്​ ടച്ച്​ സ്​ട്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​. റിവേഴ്​സ്​ പാർക്കിങ്​ കാമറ, കീലെസ്സ്​ എൻട്രി, കൂൾഡ്​ ഗ്ലൗ ​ബോക്​സ്​​, അഡ്​ജസ്​റ്റ് ചെയ്യാവുന്ന​ ഡ്രൈവർ സീറ്റ്​, സ്​റ്റിയറിങ്​ മൗണ്ടഡ്​ കൺട്രോൾ, 15 ഇഞ്ച്​ ഡ്യുവൽ ടോൺ അലോയ്​ വീൽ എന്നിവയാണ്​ മറ്റ്​ സവിശേഷതകൾ​. 

Loading...
COMMENTS