Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightചരിത്രം കുറിച്ച്​ ​...

ചരിത്രം കുറിച്ച്​ ​ ബ്രെസ

text_fields
bookmark_border
ചരിത്രം കുറിച്ച്​ ​ ബ്രെസ
cancel

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ മാരുതിയുടെ കാർ വിറ്റാര ബ്രെസ മറ്റൊരു ചരിത്രം കുറിച്ചിരിക്കുന്നു​​. പുറത്തിറങ്ങി പതിനൊന്ന്​ മാസത്തിനുള്ളിൽ ബ്രസയുടെ രണ്ട്​ ലക്ഷം യൂണിറ്റുകളാണ്​ കമ്പനി വിറ്റഴിച്ചത്​. അരേങ്ങറ്റം കുറിച്ച്​ മൂന്നു മാസത്തിനകം മാരുതിയുടെ സബ്​ കോംപാക്​ട്​ എസ്​.യു.വിയായ ബ്രെസ വിൽപനയുടെ കാര്യത്തിൽ ഇന്ത്യയിലെ കാറുകളുടെ ടോപ്​ ടെൻ പട്ടികയിൽ ഇടം പിടിച്ചിരുന്നു. 

കഴിഞ്ഞ മാർച്ചിൽ അ​രങ്ങേറ്റം കുറിച്ച വിറ്റാര ​ബ്രെസയുടെ വിൽപ്പന രണ്ട്​ ലക്ഷം യൂണിറ്റ്​ പിന്നി​െട്ടന്നാണ്​ മാരുതി അവകാശപ്പെടുന്നത്​.  ​ബ്രെസയുടെ 9000 യൂണിറ്റുകളാണ്​ കമ്പനി പ്രതിമാസം വിറ്റഴിക്കുന്നത്​. പുറത്തിറക്കിയ ആദ്യ മാസം കാറി​െൻറ 5563 യൂണിറ്റുകളാണ്​ മാരുതി വിറ്റഴിച്ചത്​ അഞ്ചാം മാസത്തിൽ വിൽപ്പന പതിനായിരം യൂണിറ്റിലെത്തി.

നാല്​ മീറ്ററിൽ താഴെയുള്ള എസ്​.യു.വികളുടെ വിഭാഗമായ സബ്​ കോംപാക്​ട്​ വിഭാഗത്തിൽ വിപണിയിൽ നിർണായക സാന്നിധ്യമാവാൻ ബ്രെസയിലൂടെ മാരുതിക്ക്​ സാധിച്ചിട്ടുണ്ട്​.​ബ്രെസയുടെ വരവ്​ ഫോർഡി​െൻറ എക്കോസ്​പോർട്ടിനാണ്​ ഏറ്റവുമധികം വെല്ലുവിളി ഉയർത്തിയത്​.നിലവിൽ ഒരു എഞ്ചിൻ ഒാപ്​ഷനിലാണ്​ ബ്രെസ വിപണിയിലെത്തുന്നത്​.1.3 ലിറ്റർ ഡി.ഡി.എസ്​.​െഎ ഡീസൽ എഞ്ചിനാണ്​ ബ്രസയിലെ നിലവിലെ എഞ്ചിൻ ഒാപ്​ഷൻ. 89 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കുമാണ്​ ഇൗ എഞ്ചിൻ ഉൽപ്പാദിപ്പിക്കുക. ഇൗ വർഷം തന്നെ ബ്രെസയുടെ ​പെട്രോൾ വേരിയൻറും വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzuki Vitara Brezza
News Summary - brezza made a history
Next Story