Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസാൻട്രോക്ക്​...

സാൻട്രോക്ക്​ പുനർജന്മം; പ്രീ-ബുക്കിങ്​ ഉടൻ

text_fields
bookmark_border
santro-ah2
cancel

രണ്ട്​ പതിറ്റാണ്ടോളം ഹ്യൂണ്ടായ്​യുടെ പതാക വാഹകരായി ഇന്ത്യൻ റോഡുകൾ കീഴടക്കിയ കുഞ്ഞൻ കാറായിരുന്നു സാൻട്രേ ാ.. സാൻട്രോയോട്​ ആളുകൾക്കുണ്ടായിരുന്നത്​ മാരുതി 800നോളം പോന്ന ആത്മബന്ധമായിരുന്നു. ഒരു പക്ഷേ ഇന്ത്യൻ നിരത്തുകളിൽ ഹ്യൂണ്ടായ്​ക്ക്​ വ്യക്​തിത്വം ഉണ്ടാക്കി നൽകിയ കാറും ബജറ്റ്​ ശ്രേണിയിലെ സാൻട്രോയായിരുന്നു.

എന്നാൽ വൻ വിജയമായ പഴയ താരത്തെ പുതുക്കിയിറക്കാൻ അവർ മെനക്കെട്ടില്ലെന്നതും ആ ശ്രേണിയിലേക്ക്​ മാരുതിയുടെ കടന്നുകയറ്റം ഉണ്ടായി എന്നതും സാൻട്രോ പ്രേമികളെ നിരാശരാക്കി. എന്നാൽ, വരുന്ന ഒക്​ടോബർ 23ന്​ ഇന്ത്യയിൽ ഹ്യൂണ്ടായ്​ AH2 എന്ന​ പേരിൽ പുനർജനിക്കുന്ന സാൻട്രോക്ക്​ കമ്പനി ഒക്​ടോബർ 10 മുതൽ പ്രീ-ബുക്കിങ് ആരംഭിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

പുതിയ കോംപാക്​ട്​ ഹാച്ച്​ബാക്​ വാഹനം ഹ്യൂണ്ടായ്​ നിരത്തിലിറക്കുന്നത്​ ടാറ്റാ തിയാഗോ, മാരുതി സുസുകി സെലറിയോ, റെനോൾട്ട്​ ക്വിഡ്​ എന്നിവരെ മുന്നിൽ കണ്ട്​ തന്നെയാണ്​. ഇന്ത്യക്കാരുടെ നൊസ്റ്റാൾജിയ ചൂഷണം ചെയ്യുന്നതി​​​​െൻറ ഭാഗമായാണ്​ പേരിൽ പഴയ സാൻട്രോ കൂടി ഉൾപെടുത്തിയിരിക്കുന്നത്​.

സമീപ കാലത്തായി പ്രീമിയം സെഗ്​മൻറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഹ്യൂണ്ടായ്​, ബജറ്റ്​-കോംപാക്​ട്​ ഹാച്ച്​ബാക്​ ശ്രേണിയിലേക്ക്​ വീണ്ടും എത്തുന്നു എന്നതി​​​​െൻറ തെളിവാണ്​​ സാൻട്രോയുടെ തിരിച്ചുവരവ്​. ഇൗ മേഖലയിലും അവരുടെ മാർക്കറ്റ്​ ഷെയർ ഉയർത്തുകയെന്ന ലക്ഷ്യമുള്ളതിനാൽ AH2/സാൻട്രോ കൂടുതൽ എണ്ണം നിർമിക്കാനും ഹ്യണ്ടായ്​ തീരുമാനിച്ചിട്ടുണ്ടെന്നാണ്​ സൂചന.

ah2-santro

ഇവരുടെ തന്നെ ഗ്രാൻറ്​ ​i10 എന്ന മോഡലിന്​ സമാനമായ രീതിയിൽ മികവ്​ കൂട്ടിയായിരിക്കും പുത്തൻ സാൻട്രോ എത്തുക. ഹ്യൂണ്ടായ്​യുടെ തനത്​ സ്​റ്റൈലിങ്​ രീതിയും വിശേഷഗുണങ്ങളും പുതിയ വാഹനത്തിനും പ്രതീക്ഷിക്കാം. 1.0 ലിറ്റർ പെട്രോൾ എഞ്ചിനും കൂടെ നിലവിലെ ട്ര​​​െൻറ്​ പിന്തുടരുന്നതി​​​​െൻറ ഭാഗമായി മാന്വുവൽ, ഒാ​േട്ടാമാറ്റിക്​ ഗിയർ ബോക്​സുകളും സാൻട്രോയിൽ ഉണ്ടായിരിക്കുമെന്ന കമ്പനി ഉറപ്പ്​ നൽകുന്നു.

എ.ബി.എസ്​ ബ്രേക്കിങ്​ സിസ്റ്റവും ഇ.ബി.ഡിയും കൂടെ ഡ്യുവൽ എയർബാഗുകളും പുതിയ കാറിൽ ഉൾപെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്​. എല്ലാ വാഹനങ്ങളിലും ഇത്തരം സുരക്ഷാ സംവിധാനം വേണമെന്ന കേന്ദ്ര സർക്കാർ നിയമത്തി​​​​െൻറ ചുവട്​ പിടിച്ചാണ്​ സുരക്ഷാ വർധനവ്​. തുടക്ക പെട്രോൾ മോഡലിന്​ പ്രതീക്ഷിക്കുന്ന വില 3 ലക്ഷം രൂപ മുതലാണ്​. ഫുൾ ഒാപ്​ഷൻ ഡീസൽ മോഡലുകൾക്ക്​ 6ലക്ഷം വരെയും വില പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundai Santroautomobilemalayalam newsSantroHyundai AH2AH2-SANTRO
News Summary - Bookings for the Hyundai AH2/Santro to start on October-hotwheels
Next Story