ആഡംബരക്കാരന്‍ എക്സ് ഫൈവ്

ടി. ഷബീർ
10:11 AM
03/06/2019
BMW-X-5

വളര്‍ന്ന് വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്ന ബി.എം.ഡബ്ല്യൂ എസ്.യു.വികളിലൊന്നാണ് എക്സ് ഫൈവ്. എസ്.യു.വി എന്നീ വാഹനത്തെ വിളിക്കാ​േമാ എന്നറിയില്ല. കാരണം കമ്പനി ഇവരെ വിളിക്കുന്നത് എസ്.എ.വി (സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിൾ) എന്നാണ്. നിങ്ങളൊരു കാശുകാരനായിരിക്കുകയും ഡ്രൈവിങ് ഇഷ്​ടപ്പെടുകയും ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ബി.എം.ഡബ്ല്യു വാഹനങ്ങള്‍. കാരണം ഇവ യൂട്ടിലിറ്റി വാഹനങ്ങളല്ല, ആക്ടിവിറ്റി വാഹനങ്ങളാണ്. പിന്നിലിരുന്ന് സുഖമായി യാത്ര ചെയ്യാനാണെങ്കില്‍ ബെൻ​േസാ വോ​ൾവോ​േയാ വാങ്ങാം. ബീമറുകള്‍ സിരയില്‍ തീപടര്‍ത്താനുള്ള യന്ത്രങ്ങളാണെന്ന് ചുരുക്കം. 

പറഞ്ഞുവരുന്നത് ഇന്ത്യയിലെ നാലാം തലമുറ എക്സ് ഫൈവുകളെക്കുറിച്ചാണ്. നാല് കാരണങ്ങള്‍കൊണ്ടീ വാഹനം കൂടുതല്‍ വളരുകയും മികവ് ആർജിക്കുകയും ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ബീമറി​​െൻറ കൈയൊപ്പ് പതിഞ്ഞ കിഡ്നി ഗ്രില്ല് എന്നത്തേക്കാളും വലുതാണ്. പോയ തലമുറയേക്കാള്‍ 36 എം.എം നീളവും 19എം.എം ഉയരവും 66എം.എം വീതിയും എക്സ് ഫൈവിന് കൂടിയിട്ടുണ്ട്. പ​േക്ഷ, മൊത്തത്തില്‍ നോക്കിക്കാണുമ്പോള്‍ ഈ വലുപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെടണമെന്നില്ല. വാഹന ശരീരമാകെ വരഞ്ഞിട്ടിരിക്കുന്ന കൂര്‍ത്ത വരകളും വടിവുകളുമാണ് വലുപ്പം തോന്നാതിരിക്കാന്‍ കാരണം. ഗ്രില്ലുകളുടെ ഭീമാകാരത്വവും പാരമ്പര്യമായി ലഭിച്ച കൊറോണ ഡി.ആര്‍.എല്ലുകളുടെ മനോഹാരിതയും മുന്നില്‍നിന്നുള്ള കാഴ്​ചയില്‍ എക്സ് ഫൈവിനെ ആകര്‍ഷകമാക്കുന്നു. 

ലേസര്‍ ഹൈ ബീം ഹെഡ്​ലൈറ്റുകള്‍ അര കി.മീറ്ററിലധികം നീണ്ട കാഴ്ച നല്‍കും. പണ്ടുണ്ടായിരുന്ന എല്‍ ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ടെയില്‍ ഗേറ്റുകളുമായി യോജിപ്പിച്ചിരിക്കുന്ന നീളത്തിലുള്ള ടെയില്‍ ലൈറ്റുകളാണ് പകരം നല്‍കിയിരിക്കുന്നത്. 20 ഇഞ്ച് വരുന്ന ടയറുകള്‍ കാണുമ്പോഴാണ് വാഹനത്തി​​െൻറ വലുപ്പം ശ്രദ്ധിക്കാന്‍ തോന്നുന്നത്.


ഉള്‍വശത്തെ സ്ഥലസൗകര്യം ഏറെ വർധിച്ചു. വീല്‍ബേസ് 42 എം.എം വർധിച്ച് 2975 എം.എം ആയി. വീതിയിലുണ്ടായ ആനുപാതിക വർധനവും ഇൻറീരിയറുകള്‍ക്ക് നല്‍കിയിരിക്കുന്ന വെളുത്ത നിറവും ചേരുമ്പോള്‍ വിശാലമായൊരു മുറിയിലിരുന്ന് സഞ്ചരിക്കുന്ന അനുഭവമാകും പുതിയ എക്സ് ഫൈവ് നല്‍കുക. പിന്‍ സീറ്റുകള്‍ ഒട്ടും ചരിക്കാനാകാത്തത്​ പോരായ്മയാണെന്ന് പറയാം. 650ലിറ്ററെന്ന കൂറ്റന്‍ ബൂട്ടാണ് വാഹനത്തിന്. പിന്‍ സീറ്റുകള്‍ മറിച്ചിട്ടാല്‍ ഇത് 1860 ലിറ്ററായി വർധിക്കും. ഉള്ളിലെ നിലവാരം ഉയര്‍ന്ന് ആഡംബര സെഡാനായ സെവന്‍സീരീസിന് തുല്യമായിട്ടുണ്ട്.

അലൂമിനിയത്തി​​​െൻറയും തടിയുടേയും ഫിനിഷുകള്‍ നല്‍കുന്നത് നയനാനന്ദകരമായ കാഴ്​ചയാണ്. സീറ്റുകള്‍ ഏറെ സുഖകരമാണ്. 12തരം എല്‍.ഇ.ഡി ആമ്പിയൻറ്​ ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്. ആംമ്പിയൻറ്​ ലൈറ്റിങ് പനോരമിക് സണ്‍റൂഫിലേക്കും വ്യാപിച്ചിരിക്കുന്നു. ഇന്‍സ്ട്രമ​െൻറ്​ ക്ലസ്​റ്റര്‍ മൊത്തം ഡിജിറ്റലാണ്. 265 എച്ച്.പി കരുത്തും 620എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന സ്ട്രൈറ്റ് സിക്സ് ഡീസല്‍ എൻജിനാണ് വാഹനത്തിന്. 

ഇതി​​െൻറ തന്നെ പെട്രോള്‍ വകഭേദവും ലഭ്യമാണ്. രണ്ട് ടണ്ണിലധികം ഭാരമുള്ള കൂറ്റന്‍ വാഹനമാണിത്. ഈ വാഹനത്തെ അനായാസം ചലിപ്പിക്കാന്‍ എൻജിനാകും. ഡീസല്‍ എൻജിനില്‍ പൂജ്യത്തില്‍നിന്ന് 100 കി.മീറ്റര്‍ വേഗമാര്‍ജിക്കാന്‍ എക്സ് ഫൈവിന് വേണ്ടത് 6.55 സെക്കന്‍ഡ് മാത്രമാണ്. 

എല്ലാത്തരം മാനദണ്ഡങ്ങളും ഒരുപോലെ യോജിക്കുന്ന ഡ്രൈവേഴ്​സ് കാര്‍ എന്ന് വിളിക്കാവുന്ന വാഹനമാണ് എക്സ് ഫൈവ്. അതിനാല്‍തന്നെ വിലയല്‍പ്പം കൂടുതലാണ്. 72.90 ലക്ഷമാണ് കുറഞ്ഞ മോഡലി​​െൻറ വില. അടുത്ത വേരിയൻറിന് 82.40 ലക്ഷം നല്‍കണം. ഓഡി ക്യൂ സെവന്‍ പോലെ ഉയര്‍ന്ന വിഭാഗം വാഹനങ്ങളുടെ അടു​െത്തത്തുന്ന വിലയാണിത്.

Loading...
COMMENTS