Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബീമറിന്‍റെ ആറാമൻ 

ബീമറിന്‍റെ ആറാമൻ 

text_fields
bookmark_border
BMW-Beamer-6-Series
cancel

സാധാരണയായി ഒറ്റയക്കങ്ങളോടു​ താൽപര്യമില്ലാത്ത വാഹന നിർമാതാക്കളാണ്​ ബി.എം.ഡബ്ല്യൂ. ആദ്യകാലത്ത്​ കാറുകൾ നിർമിക്കു​േമ്പാൾ മൂന്ന്​, അഞ്ച്​, ഏഴ്​ സീരീസുകളാണ്​ കമ്പനി ഉപയോഗിച്ചിരുന്നത്​. എസ്​.യു.വികൾക്ക്​ എക്​സ്​ വൺ, എക്​സ്​ ത്രീ, എക്​സ്​ ഫൈവ്​ എന്നൊക്കെയായിരുന്നു പേര്​. പിന്നീടവർ പതിയെ ഇരട്ട അക്കങ്ങളിലേക്കും കടന്നു. അങ്ങനെയാണ്​ ബി.എം.ഡബ്ല്യൂ സിക്​സ്​ സീരീസ്​ പുറത്തിറക്കിയത്​.

ബീമറി​​െൻറ ഏറ്റവും ജനപ്രിയമായ ഫൈവ്​ സീരീസിനും ആഡംബരത്തികവി​​െൻറ അവസാന വാക്കായ സെവൻ സീരീസിനും മധ്യേയാണ്​ സിക്​സി​​െൻറ സ്​ഥാനം. 2018ൽ സിക്​സ്​ സീരീസി​​െൻറ ഏറ്റവും പുതിയ മോഡലായ ഗ്രാൻഡ്​ ടൂറിസ്​മോ ബി.എം.ഡബ്ല്യൂ പുറത്തിറക്കിയിട്ടുണ്ട്​. വലുപ്പവും ആഡംബരവും ഒത്തുചേർന്ന സിക്​സ്​ സീരീസ്​ പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത്​ ബെൻസി​​െൻറ ഇ ക്ലാസ്​ എക്​സ്​റ്റൻറഡ്​ വീൽബേസ്​ മോഡലിനാണ്​. 

രൂപത്തിൽ കൂപ്പേ വാഹനങ്ങളോടാണ്​ സിക്​സ്​ സീരീസി​ന്​ സാമ്യം. പിൻഭാഗം താഴേക്ക്​ ഒഴുകിയിറങ്ങിയിരിക്കുന്നു. 3070 എം.എം വീൽബേസാണുള്ളത്​. ഇപ്പോഴും ഇ ക്ലാസിനെക്കാൾ ഒമ്പത്​ എം.എം കുറവാണ്​ വീൽബേസ്​. എൻജിൻ കൂടുതലായി ചൂടാവു​േമ്പാൾ താനേ തുറക്കുന്ന തരത്തിലുള്ള ഗ്രില്ലുകളാണ്​ വാഹനത്തിന്​. പിൻഭാഗം നന്നായി തടിച്ചിട്ടാണ്​. വശങ്ങളിലേക്ക്​ കയറി നിൽക്കുന്ന ടെയിൽ ലൈറ്റുകൾ വലുപ്പമുള്ള പിൻഭാഗത്തിന്​ ചേരും​​. 610 ലിറ്റർ വരുന്ന ഭീമൻ ബൂട്ട്​ പിന്നിലെ സീറ്റ്​ മറിച്ചിട്ടാൽ പിന്നേയും വലുതാകും. നല്ല വലുപ്പമുള്ള സ്​പെയർ വീൽ ഡിക്കിയിൽ ഇരിക്കുന്നത്​ ചെറിയ അസൗകര്യം സൃഷ്​ടിച്ചേക്കാം. 

വശങ്ങളിൽനിന്ന്​ നോക്കു​േമ്പാൾ വലിയ വീലുകൾ ശ്രദ്ധയിൽപെടും. 15 സ്​പോക്കുള്ള 18 ഇഞ്ച്​ അലോയ്​ വീലുകൾ സിക്​സ്​ സീരീസി​​െൻറ വലുപ്പത്തിന്​ ചേരുന്നതാണ്. ഉള്ളിലെത്തിയാൽ ഏഴ്​ നക്ഷത്ര ഹോട്ടലുകളുടെ സൗകര്യമാണ്​. ലോകോത്തര തുകലുകൊണ്ട്​ നിർമിച്ച സീറ്റുകൾ, പതുപതുപ്പുള്ള തലയണകൾ, ആകാശം വിശാലമായി കാണാൻ പകത്തിന്​ സൺറൂഫ്​ തുടങ്ങിയവയുണ്ട്​. ആധുനികതയിലും സുരക്ഷയിലും സെവൻ സീരീസിന്​ സമാനമായ സൗകര്യങ്ങളാണ് നൽകിയിരിക്കുന്നത്​. പിന്നിലെ യാത്രക്കാർക്ക്​ അതിവിശാലമായ ലെഗ്​റും ലഭിക്കും.

മുന്നിലെ സീറ്റിൽ പിടിപ്പിച്ച രീതിയിൽ രണ്ട്​ വലിയ സ്​ക്രീനുകളും നൽകിയിട്ടുണ്ട്​. പിന്നിലെ സീറ്റുകൾ ഒമ്പത്​ ഡിഗ്രിവരെ ചരിക്കാൻ പറ്റും​. ഇ ക്ലാസിൽ ഇത്​ 35 ഡിഗ്രിവരെ താഴും. നാല്​ മേഖലകളായി തിരിച്ച എ.സി ഒാരോ യാത്രക്കാർക്കും ആവശ്യപ്രകാരം ഉപയോഗിക്കാം. രണ്ട്​ ലിറ്റർ നാല്​ സിലിണ്ടർ പെട്രോൾ എൻജിനാണ്​ വാഹനത്തിന്​ കരുത്തു​ പകരുന്നത്​. ഫൈവ്​ സീരീസിനേക്കാൾ ആറ്​ ബി.എച്ച്​.പി കരുത്തും 50 എൻ.എം​ ടോർക്കും ഉൽപാദിപ്പിക്കാൻ വാഹനത്തിനാകും. 258 ബി.എച്ച്​.പി കരുത്തും 400 എൻ.എം ടോർക്കുമാണ്​ സമ്പാദ്യം. 

പൂജ്യത്തിൽനിന്ന്​ നൂറു​ കിലോമീറ്റർ വേഗമാർജിക്കാൻ 6.7 സെക്കൻഡ്​ മതി. എട്ട്​ സ്​പീഡ്​ ഗിയർബോക്​സാണ്​. എയർ സസ്​പെൻഷനുള്ള സിക്​സ്​ സീരീസിലെ യാത്ര മേഘപ്പുറത്തേറിയതുപോല സുഖകരമായിരിക്കും. സ്​പോർട്ട്​, എക്കോ, കംഫർട്ട്​, കംഫർട്ട്​ പ്ലസ്​ മോഡുകൾ വാഹനത്തിനുണ്ട്​. ബി.എം.ഡബ്ല്യൂ ഫൈവ്​ സീരീസിനും സെവൻ സീരീസിനുമിടയിൽ ന്യായമായ വിലക്കൊരു ആഡംബ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്​ ഇൗ ആറാം നമ്പരുകാരൻ. വില: 58.9 ലക്ഷം.

Show Full Article
TAGS:Beamer 6 bmw automobile malayalam news 
News Summary - BMW Beamer 6 Series Car -Hotwheels News
Next Story