ലോകത്തെ ഏറ്റവും വേഗമേറിയ എസ്​.യു.വിയായി ബെൻറലി ബെൻറയേഗ

12:08 PM
17/02/2019
bentayaga-23

ലംബോർഗിനി ഉറുസിനെ മറികടന്ന്​ ലോകത്തെ ഏറ്റവും വേഗമേറിയ എസ്​.യു.വിയായി മാറി ബ​െൻറലി ബ​െൻറയേഗ. മണിക്കൂറിൽ 306 കിലോ മീറ്ററാണ്​ ബെൻ​റയേഗയുടെ പരമാവധി വേഗത. രണ്ടാം സ്ഥാനത്തുളള ഉറുസി​​െൻറ പരമാവധി വേഗത മണിക്കൂറിൽ 305 കിലോ മീറ്റർ മാത്രമാണ്​. 

6.0 ലിറ്റർ ഡബ്യു 12 ട്വിൻ ടർ​േബാചാർജ്​ഡ്​ എൻജിനാണ്​ ബ​െൻറയേഗക്ക്​ കരുത്ത്​ പകരുന്നത്​. 626 ബി.എച്ച്​.പി കരുത്തും 900 എൻ.എം ടോർക്കും എൻജിൻ നൽകും. 3.9 സെക്കൻഡിൽ 0-100 കിലോ മീറ്റർ​ വേഗത കൈവരിക്കും. 

എക്​സ്​റ്റീരിയറിൽ മാറ്റങ്ങളോടെയാണ്​ ബെ​ൻറയേഗ പുറത്തിറങ്ങിയിരിക്കുന്നത്​. ടിൻറഡ്​ ഹെഡ്​ലാമ്പ്​, ഡാർക്ക്​ ടിൻറ്​ റേഡിയേറ്റർ ​ഗ്രിൽ, ബോഡി കളേർഡ്​ സൈസ്​ സ്​കേർട്ട്​സ്​, 22 ഇഞ്ച്​ അലോയ്​ വീൽ, ടെയിൽഗേറ്റ്​ സ്​പോയിലർ എന്നിവയിലെല്ലാം കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്​. എന്നാൽ, ബ​െൻറയേഗ ഇന്ത്യയിൽ പുറത്തിറങ്ങുന്നതിനെ കുറിച്ച്​ റിപ്പോർട്ടു​കളൊന്നും പുറത്ത്​ വന്നിട്ടില്ല.

Loading...
COMMENTS