ലിമിറ്റഡ് എഡിഷൻ ടി.സി.എയുമായി ഡി.സി
text_fieldsന്യൂഡൽഹി: അവന്തിയുടെ വിജയത്തിന് ശേഷം വിപണി പിടിക്കാൻ പുതു മോഡലുമായി എത്തുകയാണ് ഡി.സി. ടി.സി.എ എന്നാണ് പുതിയ കാറിെൻറ പേര്. ടൈറ്റാനിയം, കാർബൺ, അലുമിനിയം എന്നതിെൻറ ചുരക്കപേരാണ് ടി.സി.എ. എക്സ്പോയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് സുന്ദരി സോക്ഷി സിൻഹയാണ് കാർ പുറത്തറക്കിയത്. ആഡംബര സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചാണ് കാർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഫെരാരിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടി.സി.എയുടെ രൂപകൽപ്പന. മിഡ് എൻജിൻ കാറായ ടി.സി.എയിൽ കാർബൺ ഫൈബർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അധികമില്ല. എല്ലാവർക്കും ടി.സി.എ ലഭ്യമാവില്ലെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കാറിെൻറ ഡിസൈനർ ദിലിപ് ചാബ്രിയ ഒപ്പിട്ട 299 മോഡലുകൾ മാത്രമേ വിൽപനക്കുള്ളു. ഇൻറീരിയറും ആഡംബരം ഉൾക്കൊള്ളിച്ചാണ് അണിയിച്ചൊരുക്കിയിക്കുന്നത്.

3800 സി.സി എൻജിനാണ് കാറിെൻറ ഹൃദയം. 300 ബി.എച്ച്.പി കരുത്ത് പ്രതീക്ഷിക്കാം. ആറ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഏകദേശം 65 ലക്ഷം രൂപയായിരിക്കും കാറിെൻറ വില.
