എസ്.യു.വി വിപണിയിൽ കളംവാഴാൻ ഒൗഡി
text_fieldsഎസ്.യു.വി വിപണിയിൽ കളം നിറയാനുള്ള ശ്രമത്തിലാണ് ഒൗഡി. നിലവിലുള്ള മോഡലുകൾ കൊണ്ട് മാത്രം ആധിപത്യം നില നിർത്താനാവില്ലെന്ന് ഒൗഡിക്ക് തിരിച്ചറിവുണ്ട്. ഇത് മനസിലാക്കിയാണ് എസ് ക്യു 2 എന്ന മോഡൽ ഒൗഡി പുറത്തിറക്കുന്നത്. പാരീസ് മോേട്ടാർ ഷോയിലാണ് പുതിയ മോഡൽ ഒൗഡി പുറത്തിറക്കിയത്.
ഒൗഡി ക്യു 2വിെൻറ സ്പോർട്ടിയായ വകഭേദമാണ് എസ് ക്യു 2. 2 ലിറ്റർ ടി.എഫ്.എസ്.െഎ എൻജിനാണ് ഒൗഡി എസ് ക്യു 2നെ ചലിപ്പിക്കുന്നത്. 256 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. കേവലം 4.8 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 250 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് എസ്-ട്രോണിക്കാണ് ട്രാൻസ്മിഷൻ. നാല് വീലുകളിലേക്കും പവർ എത്തിക്കുന്ന ഒൗഡിയുടെ ക്വാർേട്ടാ സാേങ്കതിക വിദ്യ എസ് ക്യു 2വിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോഗോനൽ ഗ്രില്ലാണ് ഒൗഡി എസ് ക്യു 2വിന് നൽകിയിരിക്കുന്നത്. കറുത്ത നിറത്തിലാണ് ഫ്രണ്ട് ബംപറിെൻറ ഡിസൈൻ. പിൻവശത്ത് ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകളാണ്. ഒാപ്ഷണലായി 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളും നൽകിയിരിക്കുന്നു
