ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി അവരുടെ ഇലക്ട്രിക് എസ്. യു.വി ഇ-ട്രോൺ അവതരിപ്പിച്ചു. ജൂലൈ 12നാണ് ഇ-ട്രോണിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുക. ഇലക്ട്രിക് കാർ വിപ ണിയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇ-ട്രോണിൻെറയും വരവ്.
ഔഡിയുടെ ക്യു 5, ക്യു 7 മോഡലുകൾക്ക് ഇടയിലായിരിക്കും ഇ-ട്രോണിൻെറ സ്ഥാനം. ഡിസൈനിൽ പൂർണമായും ക്യു സീരിസിനെ കോപ്പിയടിക്കാതെ തനത് രൂപം ഇ-േട്രാണിന് നൽകാൻ ഔഡി ശ്രമിച്ചിട്ടുണ്ട്. രണ്ട് ആക്സിലുകളിലും ഓരോ ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന് നൽകിയിരിക്കുന്നത്.
മുന്നിൽ 125kWൻെറ മോട്ടോറും പിന്നിൽ 140kW ഇലക്ട്രിക് മോട്ടോറുമാണ് ഔഡി ഉൾക്കൊള്ളിച്ചിരിക്കുന്നത്. 355 ബി.എച്ച്.പിയാണ് ഇരു മോട്ടോറുകളും കൂടി നൽകുന്ന പരമാവധി കരുത്ത്. സിംഗിൾ ചാർജിൽ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന മോഡലാണ് ഇ-ട്രോൺ. കേവലം 6.6 സെക്കൻഡിൽ ഇ-ട്രോൾ 0-100 കി.മി വേഗത കൈവരിക്കും. ബൂസ്റ്റ് മോഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ 5.5 സെക്കൻഡ് മതി.