മുഖം മിനുക്കി ഔഡി എ4

13:02 PM
02/11/2019
audi-a4

ഔഡിയുടെ പ്രീമിയം സെഡാൻ എ4 മുഖം മിനുക്കി ഇന്ത്യൻ വിപണിയിലെത്തി. 42 ലക്ഷം രൂപയാണ്​ പരിഷ്​കരിച്ച എ4ൻെറ അടിസ്ഥാന വകഭേദത്തിൻെറ വില. ഉയർന്ന മോഡലിന്​ 45.55 ലക്ഷം രൂപയാണ്​ ഇന്ത്യയിലെ വിപണി വില. എക്​സ്​റ്റീരിയറിലെ ചില മാറ്റങ്ങൾ ഒഴിച്ച്​ നിർത്തിയാൽ എ4ന്​ കാര്യമായ കൂട്ടിച്ചേർക്കലുകളില്ല.

മുൻ, പിൻ ബംബറുകളുടെ ഡിസൈനിൽ ഔഡി മാറ്റം വരുത്തിയിട്ടുണ്ട്​. അലോയ്​ വീലും പുതിയതാണ്​. ഇതാണ്​ എക്​സ്​റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ.  ഇൻറീരിയറിലും കാര്യമായ മാറ്റങ്ങളില്ല. സൺറൂഫ്​ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​​ . ത്രീ സോൺ ഓ​ട്ടോ ക്ലൈമറ്റ്​ കൺട്രോൾ, വിർച്വുൽ കോക്​പിറ്റ്,​ ഡിജിറ്റൽ ഇൻസ്​ട്രുമ​െൻറ്​ ക്ലസ്​റ്റർ എന്നിവയെല്ലാം ഇൻറീരിയറിലെ സവിശേഷതകളാണ്​.

1.4 ലിറ്റർ എൻജിനിൻെറ കരുത്തിലാണ്​ ഔഡി എ4 വിപണിയിലെത്തുക. 150 എച്ച്​.പിയാണ്​ പരമാവധി കരുത്ത്​​. ഏഴ്​ സ്​പീഡ്​ ഓ​ട്ടോമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതാണ്​ ഔഡിയുടെ എൻജിൻ. ബി.എം.ഡബ്​ളിയു 3 സീരിസ്​, ജാഗ്വാർ എക്​സ്​.ഇ, മെഴ്​സിഡസ്​ ബെൻസ്​ സി-ക്ലാസ്​ എന്നിവക്കാവും ഔഡി എ4 വെല്ലുവിളി ഉയർത്തുക.

Loading...
COMMENTS