Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാരോ ഇന്ത്യക്കാരനും...

ഒാരോ ഇന്ത്യക്കാരനും ച​ന്ദ്രയാൻ-2ൻെറ ഹൃദയസ്​പന്ദനം അറിയുന്നു -ആനന്ദ്​ മഹീന്ദ്ര

text_fields
bookmark_border
anand-mahindra-23
cancel

ന്യൂഡൽഹി: ചന്ദ്രയാൻ-2ൻെറ സിഗ്​നൽ നഷ്​ടമായതോടെ കനത്ത നിരാശയിലാണ്​ ഐ.എസ്​.ആർ.ഒയും രാജ്യവും. ദൗത്യം പൂർണമായി പരാ ജയപ്പെട്ടിട്ടില്ലെന്നും ഓർബിറ്ററിൽ നിന്നും ഇനിയും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്​ ശാസ്​ത് രലോകം. ഇതിനിടെ നിരവധി പേരാണ്​ ചാന്ദ്രദൗത്യത്തിൽ ഐ.എസ്​.ആർ.ഒ ഇതുവരെ കൈവരിച്ച നേട്ടത്തെ പ്രകീർത്തിച്ച്​ രംഗത്തെത്തുന്നത്​. ഇക്കുട്ടത്തിൽ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്രയുടെ ട്വീറ്റും ശ്രദ്ധേയമാവുകയാണ്​.

ചന്ദ്രയാൻെറ ആശയവിനിമയം ബന്ധം നഷ്​ടമായിട്ടില്ലെന്നും ഓരോ ഇന്ത്യക്കാരനും അത്​ കേൾക്കാമെന്നും ആനന്ദ്​ മഹീന്ദ്ര ട്വീറ്റ്​ ചെയ്​തു. ആദ്യം നിങ്ങൾ വിജയിച്ചില്ലെങ്കിൽ ശ്രമിക്കുക, വീണ്ടും ശ്രമിക്കുക എന്ന്​ ചന്ദ്രയാൻ പറയുന്നത്​ എല്ലാവർക്കും കേൾക്കാമെന്നും ആനന്ദ്​ മഹീന്ദ്ര വ്യക്​തമാക്കി.

ച​ന്ദ്ര​യാ​ൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്​ടമായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsanand mahindramoon mission
News Summary - Anand Mahindra tweets encouraging post after Vikram contact lost-Hotwheels
Next Story