പുതിയ സ്വിഫ്റ്റ് 2018ൽ ഇന്ത്യയിലെത്തും
text_fieldsജനീവ: സ്വിഫ്റ്റിെൻറ പരിഷ്കരിച്ച പതിപ്പ് 2018ൽ ഇന്ത്യൻ വിപണിയിലെത്തും. ജനീവയിൽ നടക്കുന്ന മോേട്ടാർ ഷോയിൽ സ്വിഫ്റ്റിെൻറ ആഗോള ലോഞ്ചിങ് കമ്പനി നിർവഹിച്ചു. കൂടുതൽ യുവത്വം തുടിക്കുന്ന രൂപമാണ് പുതിയ സ്വിഫ്റ്റിന് മാരുതി നൽകിയിരിക്കുന്നത്.

സുസുക്കിയുടെ പുതിയ ഹാർടെക്സ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. പഴയ മോഡലിനെക്കാൾ ഭാരക്കുറവും, കരുത്തുമാണ് പുതിയ പ്ലാറ്റ്ഫോമിെൻറ പ്രത്യേകത. ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ല്, എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പോടു കൂടിയ പുതിയ ഹെഡ്ലാമ്പുകൾ മുൻഭാഗത്തിെൻറ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. കറുപ്പ് ഫിനിഷിലുള്ള കൺസോളിലാണ് ഫോഗ് ലാമ്പ്, ഫ്ലോട്ടിങ് റൂഫ്, പുതിയ ടെയിൽ ലാമ്പ് എന്നിവയാണ് കാറിനെ പുറത്തെ പ്രധാന മാറ്റങ്ങൾ. പുതിയ സെൻറർ കൺസോള്‍, മീറ്റർ കൺസോൾ, എസി വെൻറുകൾ, സ്റ്റിയറിങ് വീൽ, കൂടുതൽ സ്പെയ്സ് എന്നിവ ഇൻറരീയറിലെ മാറ്റങ്ങൾ.
നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും മാരുതി നില നിർത്തും. എന്നാൽ കൂടുതൽ കരുത്ത് ഇൗ എൻജിനുകളിൽ നിന്ന് പ്രതീക്ഷിക്കാം. കൂടാതെ ബലേനൊ ആർ.എസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനും സ്വിഫ്റ്റിലുണ്ടാകും. മാരുതി വികസിപ്പിച്ച 1.5 ലിറ്റർ എൻജിനും സ്വിഫ്റ്റിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
