Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതൈമൂറിന്​ പിറന്നാൾ...

തൈമൂറിന്​ പിറന്നാൾ സമ്മാനമായി ജീപ്പ്​ ​ഗ്രാൻഡ്​ചെറോക്കി

text_fields
bookmark_border
saif-ali-khan
cancel

ഡിസംബർ 20നാണ്​ സെയ്​ഫ്​-കരീന ദമ്പതികളുടെ മകൻ തൈമൂറി​​​​​​െൻറ പിറന്നാൾ​​.  തൈമൂറിന്​ സെയ്​ഫ്​ നൽകിയ പിറന്നാൾ സമ്മാനമാണ്​ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. അമേരിക്കൻ വാഹനനിർമ്മാതാക്കളായ ജീപ്പി​​െൻറ ഗ്രാൻഡ്​ ചെറോക്കി പെർഫോമൻസ്​ എഡിഷനാണ്​ തൈമൂറിനായി സെയ്​ഫ്​ സ്വന്തമാക്കിയിരിക്കുന്നത്​​. മുംബൈയിൽ നടന്ന ചടങ്ങിൽ ഫിയറ്റ്​ ​ക്രസ്​ലർ ഒാ​േട്ടാമൊബൈൽ മാനേജിങ്​ ഡയറകട്​ർ കെവിൽ ഫിൻ വാഹനത്തി​​െൻറ താക്കോൽ സെയ്​ഫിന്​ കൈമാറി.

jeep-grand-cherokee-srt-saif-ali-khan

കഴിഞ്ഞ വർഷമാണ് എസ്​.യു.വികളുടെ രാജാവായ​ ജീപ്പ്​ ഇന്ത്യയിലേക്ക്​ കടന്നുവന്നത്​. എസ്​.യു.വി നിരയിൽ കോംപാസുമായിട്ടായിരുന്നു കടന്ന്​ വരവ്​. കോംപാസ്​  തരംഗമായതോടെ ​ഗ്രാൻഡ്​ ചെറോക്കിയും ഇന്ത്യയിലെത്തിക്കുകയായിരുന്നു.  6.4 ലിറ്റർ ഹെമി വി 8 പെട്രോൾ എൻജിനുമയാണ്​ ചെറോക്കിയുടെ വരവ്​. 469 ബി.എച്ച്​.പി പവറും 650 എൻ.എം ടോർക്കും വാഹനും നൽകും. 8 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 4 സെക്കൻഡ്​ സമയം മതി. പെർഫോമൻസിന്​ സഹായിക്കുന്ന രൂപത്തിലുള്ള ബ്രേക്കിങ്​ സിസ്​റ്റവും ടയറുകളുടെ ചെറോക്കിയുടെ പ്രത്യേകതയാണ്​.

jeep-grand-cherokee-srt-saif-ali-khan 123

ആഡംബരം ഒട്ടും കുറക്കാതെയ​ുള്ള​ ഇൻറരീയറാണ്​ ​ചെറോക്കിക്ക്​ നൽകിയിരിക്കുന്നത്​.  തുകലി​​െൻറ സാന്നിധ്യം സീറ്റുകളിലും സ്​റ്റിയറിങ്​ വീലിലും ഗിയർ ഷിഫ്​റ്റ്​ നോബിലും കാണാം. സാറ്റ്​ലൈറ്റ്​ നാവിഗേഷൻ, ട്രിപ്പിൾ-സോൺ ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റ്​ കംട്രോൾ, ക്രൂയിസ്​ കംട്രോൾ, ഏഴ്​ ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepautomobilemalayalam newsGrand Cherokee
News Summary - Actor Saif Ali Khan Buys Jeep Grand Cherokee SRT For ₹ 1.07 Crore-Hotwheels
Next Story