തൈമൂറിന് പിറന്നാൾ സമ്മാനമായി ജീപ്പ് ഗ്രാൻഡ്ചെറോക്കി
text_fieldsഡിസംബർ 20നാണ് സെയ്ഫ്-കരീന ദമ്പതികളുടെ മകൻ തൈമൂറിെൻറ പിറന്നാൾ. തൈമൂറിന് സെയ്ഫ് നൽകിയ പിറന്നാൾ സമ്മാനമാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച വിഷയം. അമേരിക്കൻ വാഹനനിർമ്മാതാക്കളായ ജീപ്പിെൻറ ഗ്രാൻഡ് ചെറോക്കി പെർഫോമൻസ് എഡിഷനാണ് തൈമൂറിനായി സെയ്ഫ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഫിയറ്റ് ക്രസ്ലർ ഒാേട്ടാമൊബൈൽ മാനേജിങ് ഡയറകട്ർ കെവിൽ ഫിൻ വാഹനത്തിെൻറ താക്കോൽ സെയ്ഫിന് കൈമാറി.

കഴിഞ്ഞ വർഷമാണ് എസ്.യു.വികളുടെ രാജാവായ ജീപ്പ് ഇന്ത്യയിലേക്ക് കടന്നുവന്നത്. എസ്.യു.വി നിരയിൽ കോംപാസുമായിട്ടായിരുന്നു കടന്ന് വരവ്. കോംപാസ് തരംഗമായതോടെ ഗ്രാൻഡ് ചെറോക്കിയും ഇന്ത്യയിലെത്തിക്കുകയായിരുന്നു. 6.4 ലിറ്റർ ഹെമി വി 8 പെട്രോൾ എൻജിനുമയാണ് ചെറോക്കിയുടെ വരവ്. 469 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കും വാഹനും നൽകും. 8 സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 4 സെക്കൻഡ് സമയം മതി. പെർഫോമൻസിന് സഹായിക്കുന്ന രൂപത്തിലുള്ള ബ്രേക്കിങ് സിസ്റ്റവും ടയറുകളുടെ ചെറോക്കിയുടെ പ്രത്യേകതയാണ്.

ആഡംബരം ഒട്ടും കുറക്കാതെയുള്ള ഇൻറരീയറാണ് ചെറോക്കിക്ക് നൽകിയിരിക്കുന്നത്. തുകലിെൻറ സാന്നിധ്യം സീറ്റുകളിലും സ്റ്റിയറിങ് വീലിലും ഗിയർ ഷിഫ്റ്റ് നോബിലും കാണാം. സാറ്റ്ലൈറ്റ് നാവിഗേഷൻ, ട്രിപ്പിൾ-സോൺ ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കംട്രോൾ, ക്രൂയിസ് കംട്രോൾ, ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
