Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസ്രാവി​െൻറ വേഗവുമായി...

സ്രാവി​െൻറ വേഗവുമായി ഇന്നോവയെ വെല്ലാൻ മരാസോയെത്തുന്നു

text_fields
bookmark_border
mahindra-marazzo-23
cancel

ടോയോട്ട ഇന്നോവയെ വെല്ലാൻ ലക്ഷ്യമിട്ട്​ മഹീന്ദ്ര പുറത്തിറക്കുന്ന പുതിയ എം.പി.വിക്ക്​ പേരിട്ടു. മരാസോയെന്ന പേരിലായിരിക്കും ഇന്നോവയുടെ എതിരാളിയായ പുതിയ എം.പി.വി ഇന്ത്യൻ വിപണിയിലെത്തുക. സ്രാവിന്​ ബാസ്​ക്യു ഭാഷയിൽ പറയുന്ന പേരാണ്​ മരാസോ. നേരത്തെ യു 321 എന്ന കോഡ്​ നാമത്തിലായിരുന്നു മഹീന്ദ്ര മരാസോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്​. 

 മോണോ​കോക്ക്​ പ്ലാറ്റ്​ഫോമിൽ മഹീന്ദ്ര നിർമിക്കുന്ന മൂന്നാമത്തെ വലിയ വാഹനമാണ്​ മരാസോ. എക്​സ്​.യു.വി 500, കെ.യു.വി 100 എന്നിവയാണ്​ മോണോകോക്ക്​ പ്ലാറ്റ്​ഫോമിൽ മുമ്പ്​ ഇറക്കിയ മോഡലുകൾ. സ്രാവി​​​െൻറ പല്ലുകൾക്ക്​ സമാനമാണ്​ മരാസോയുടെ ഗ്രിൽ.  വാലിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ ടെയിൽ ലാമ്പി​​​െൻറ ഡിസൈൻ. പർപ്പിൾ കളറിലുള്ള ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, ലെതർ ഇൻറീരിയർ, സെഗ്​മ​​െൻറിലാദ്യമായി സറൗണ്ട്​ കൂളിങ്​ സിസ്​റ്റം എന്നിവയെല്ലാമാണ്​ മരാസോയുടെ പ്രധാന പ്രത്യേകതകൾ.

1.6 ലിറ്റർ ഡീസൽ എൻജിനായിരിക്കും മരാസോയെ ചലിപ്പിക്കുക എന്നതാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. 125 എച്ച്​.പി പവറും 305 എൻ.എം ടോർക്കും എൻജിൻ നൽകും. 1.5 ലിറ്റർ പെട്രോൾ എൻജിനും വാഹനത്തിലുണ്ടാകും. എന്നാൽ എൻജിനി​​െൻറ കാര്യത്തിൽ സ്ഥിരീകരണത്തിന്​ മഹീന്ദ്ര തയാറായിട്ടില്ല. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​, മാനുവൽ ട്രാൻസ്​മിഷനുകളിലായിരിക്കും എം.പി.വി എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindraautomobilemalayalam newsMPVMarazzo
News Summary - 321 MPV officially named Mahindra Marazzo-Hotwheels news
Next Story