Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപോർഷെ കയ്​ൻ കൂപ്പേ...

പോർഷെ കയ്​ൻ കൂപ്പേ ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
PORSHE-CAYNE
cancel

വാഹനപ്രേമികളുടെ കാത്തരിപ്പിന്​ വിരാമമിട്ട്​ പോർ​ഷെയുടെ കയ്​ൻ കൂപ്പേ ഇന്ത്യൻ വിപണിയിലെത്തി. മോഡലി​​െൻറ വി 6 എൻജിൻ വകഭേദത്തിന്​ 1.31 കോടി രൂപയാണ്​ വില. വി 8 മോഡലിന്​ 1.97 കോടിയും നൽകണം. സി.ബി.യു യൂണിറ്റായി ഇന്ത്യയിലെത്തുന്ന കയ്​ൻ മെഴ്​സിഡെസ്​ ബെൻസ്​ ജി.എൽ.ഇ, ബി.എം.ഡബ്​ളിയു എക്​സ്​ 6 എന്നിവക്കാണ്​ വെല്ലുവിളി ഉയർത്തുക.

PORSHE-CAYNE

മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ വലിപ്പം കൂടിയ ബംബറാണ്​ പ്രധാന സവിശേഷത. എ പില്ലറിൽ തുടങ്ങി ഡോറുകളിൽ വരെ നടത്തിയ ചെറു പരിഷ്​കാരങ്ങൾ എസ്​.യു.വിയുടെ മസ്​കുലാർ രൂപം ഒന്നു കൂടി വർധിപ്പിച്ചിട്ടുണ്ട്​. ഇൻറീരിയറിനും ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റത്തിനുമെല്ലാം പഴയ മോഡലുമായി സാമ്യമുണ്ട്​.

PORSHE-CAYNE

രണ്ട്​ എൻജിൻ ഓപ്​ഷനുകളിൽ കയിൻ കുപ്പേ വിപണിയിലെത്തും. 3.0 ലിറ്റർ വി 6 ടർബോ ചാർജ്​ഡ്​ എൻജിനാണ്​ അതിലൊന്ന്​. 335 ബി.എച്ച്​.പി കരുത്തും 450 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 5.9 സെക്കൻഡ്​ മതിയാകും. മണിക്കൂറിൽ 243 കി.മീറ്ററാണ്​ പരമാവധി വേഗം. 4.0 ലിറ്റർ ട്വിൻ ടർബോചാർജ്​ഡ്​ V8 ആണ്​ രണ്ടാമത്തെ എൻജിൻ. 542 ബി.എച്ച്​.പി കരുത്തും 770 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.9 സെക്കൻഡ്​ മതിയാകും. മണിക്കൂറിൽ 286 കിലോ മീറ്ററാണ്​ പരമാവധി വേഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsPorscheCAYENNE
News Summary - 2020 PORSCHE CAYENNE COUPE LAUNCHED-Hotwheels
Next Story