ഹൈബ്രിഡ്​ കരുത്തിൽ പുതുതലമുറ ജാസ്​

18:00 PM
15/10/2019
jazz-facelift

ജാസ്​ ആരാധകർക്ക്​ സന്തോഷം പകരുന്ന വാർത്തയുമായി ഹോണ്ട. ടോക്കിയോ മോ​ട്ടോർ ഷോയിൽ ഹോണ്ട 2020 ജാസിനെ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ത്യയിലെ രണ്ടാം തലമുറ ജാസിനെ അനുസ്​മരിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ്​ പുതിയ കാർ എത്തുക. ജാസിന്​ ഹൈബ്രിഡ്​ പതിപ്പ്​ വരുന്നുവെന്നതും സവിശേഷതയാണ്​. 

ഹോണ്ടയുടെ തനത്​ ഡിസൈൻ സവിശേഷതകളുമായാണ്​ പുതുതലമുറ ജാസും എത്തുന്നത്​. പ്രൊജക്​ടർ ഹെഡ്​ലാമ്പിനൊപ്പം ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹണികോംബ്​ ഡിസൈനിലുള്ള ഗ്രില്ലാണ്​. സ്​പ്ലിറ്റ്​ എൽ.ഇ.ഡി ടെയിൽ ലാമ്പാണ്​ പിൻവശത്തെ പ്രധാന സവിശേഷത. 

ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയ ഡാഷ്​ബോർഡാണ്​ അകത്തെ പ്രധാന സവിശേഷത. ത്രീ സ്​പോക്ക്​ സ്​റ്റിയറിങ്​ വീലുമായാണ്​ ജാസ്​ ഇക്കുറി അവതരിക്കുന്നത്​. പൂർണമായും ഡിജിറ്റലായ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററാണ്​. ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, നാവിഗേഷൻ, ക്ലൈമറ്റ്​ കൺട്രോൾ, സ്​റ്റിയറിങ്​ വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രുയീസ്​ കൺട്രോൾ എന്നിവ മുൻ മോഡലിനെ പോലെ തുടരും.

1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം ഇലക്​ട്രിക്​ മോ​ട്ടോറും ഉൾപ്പെടുന്ന ഹെബ്രിഡ്​ സിസ്​റ്റമാവും ഹോണ്ട അവതരിപ്പിക്കുക.  ഇതിനൊപ്പം ത്രീ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എൻജിനും ഉണ്ടാകും. 120 പി.എസ്​ പവറാണ്​ ഈ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കുന്നത്​. 1.5 ലിറ്റർ ​ടർബോചാർജഡ്​ പെ​േ​ട്രാൾ എൻജിനും മോഡലിൽ ഉണ്ടാകുമെന്നാണ്​ സൂചന. 

225 പി.എസ്​ പവറും 245 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവൽ സി.വി.ടി ട്രാൻസ്​മിഷനുകൾ പെട്രോൾ എൻജിനൊപ്പം ഉണ്ടാകും. ഡീസൽ എൻ​ജിനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷൻ വരുമോയെന്നതും ഹോണ്ട ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നുണ്ട്​. 
 

Loading...
COMMENTS