ഒടുവിൽ ജാസിൽ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​ എത്തി; ഗ്രില്ലിലും മാറ്റം

20:54 PM
16/04/2020
honda-jazz

ബി.എസ്​ 6  ജാസിലെ ഡിസൈനിങ്ങിലെ മാറ്റങ്ങളെ കുറിച്ച്​ സൂചന നൽകി പുതിയ ടീസർ. പുറത്തിറങ്ങാൻ ആഴ്​ചകൾ മാത്രം ശേഷിക്കെയാണ്​ പുതിയ ടീസർ എത്തിയിരിക്കുന്നത്​. എൽ.ഇ.ഡി ഹെഡ്​ലൈറ്റും ഡേ ടൈം റണ്ണിങ്​ ലൈറ്റും ഉൾപ്പെടുത്തിയെന്നതാണ്​ ജാസിലെ പ്രധാനമാറ്റം.

ഇതിനൊപ്പം പുതുക്കിയ ഗ്രില്ലും ടീസർ ചിത്രത്തിൽ കാണാം. ഹോണ്ടയുടെ ലോഗോയോട്​ കൂടിയ മെഷ്​ ഗ്രില്ലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. എൽ.ഇ.ഡിയുടെ എക്​സ്​റ്റൻഷൻ എന്ന രീതിയിൽ ക്രോം സ്​ട്രിപ്പും കറുത്ത നിറത്തിലുള്ള സ്ലാറ്റും നൽകിയിരിക്കുന്നു. മറ്റ്​ മാറ്റങ്ങളൊന്നും നിലവിൽ പ്രകടമല്ല.

പഴയ ജാസിലുള്ള 1.2 ലിറ്റർ ഐ-വിടെക്​ പെട്രോൾ എൻജിൻ ബി.എസ്​ 6 നിലവാരത്തിലേക്ക്​ ഹോണ്ട ഉയർത്തുകയാവും ചെയ്യുക. 1.5 ലിറ്റർ ഡീസൽ എൻജിനും തുടരും. പെട്രോൾ എൻജിന്​ 89 ബി.എച്ച്​.പിയും ഡീസലിന്​ 99 ബി.എച്ച്​.പിയുമായിരിക്കും പരമാവധി കരുത്ത്​. പെട്രോളിൽ മാത്രമായിരിക്കും സി.വി.ടി ട്രാൻസ്​മിഷൻ. 

Loading...
COMMENTS