പുതിയ വാഗൺ ആർ ഉടനെത്തും; ടീസറുമായി മാരുതി

19:52 PM
16/01/2019
MARUTHI-23

വാഗൺ ആറി​​െൻറ രണ്ടാം വരവിന്​ മുന്നോടിയായി എക്​സ്​റ്റീരിയറി​​െൻറ ടീസർ ചിത്രങ്ങൾ പുറത്ത്​ വിട്ട്​ മാരുതി. 10 സെക്കൻഡ്​ ദൈർഘ്യമുള്ള ടീസർ വീഡിയോയിലുടെയാണ്​ വാഗൺ ആറി​​െൻറ വരവ്​ മാരുതി അറിയിച്ചിരിക്കുന്നത്​. രണ്ടാം തലമുറ വാഗൺ ആറി​​െൻറ ബുക്കിങ്​ ജനുവരി 23ന്​ ആരംഭിക്കുമെന്നും മാരുതി അറിയിച്ചിട്ടുണ്ട്​.

WAGANOR-25

മാരുതിയുടെ ഹെർടാടെക്​ട്​ പ്ലാറ്റ്​ഫോമിലാണ്​ പുതിയ വാഗൺ ആറെത്തുക. പുതിയ സ്വിഫ്​റ്റ്​, ഡിസയർ തുടങ്ങിയ മോഡലുകൾ മാരുതി നിർമിച്ചത്​ ഇൗ പ്ലാറ്റ്​ഫോമിലായിരുന്നു. കരുത്ത്​ കൂടിയ 1.2 ലിറ്റർ പെട്രോൾ എൻജിനും പുതിയ വാഗൺ ആറിലുണ്ടാകും. മുൻ മോഡലുമായി താരത്മ്യം ചെയ്യു​േമ്പാൾ നീളവും വീതിയും കൂടുതലാണ്​​. പുതിയ ഗ്രിൽ, ഹെഡ്​ലാമ്പ്​, പ്ലാസ്​റ്റിക്​ ക്ലാഡിങ്ങോട്​ കൂടിയ എയർഡാം എന്നിവയെല്ലാമാണ്​ മുൻവശത്തെ പ്രധാന സവിശേഷതകൾ. 

 

പിൻവശത്തും മാരുതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. ടെയിൽഗേറ്റ്​, നീളത്തിലുള്ള എൽ.ഇ.ഡി ലൈറ്റ്​​, ബംബർ എന്നിവയിലാണ്​​ മാറ്റങ്ങൾ. ആറ്​ നിറങ്ങളിൽ വാഗൺ ആർ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുന്നത്​. നിലവിലുള്ള 1.0 ലിറ്റർ നാല്​ സിലിണ്ടർ എൻജിന്​ പുറമേ 1.2 ലിറ്റർ പെട്രോൾ എൻജിനും വാഗൺ ആറിലുണ്ടാകും. അഞ്ച്​ സ്​പീഡ്​ മാനുവലായിരിക്കും ട്രാൻസ്​മിഷൻ. 

Loading...
COMMENTS