Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൂടുതൽ കരുത്തനായി...

കൂടുതൽ കരുത്തനായി ഡ്യൂക്കാട്ടി​ സ്​ക്രാംബളർ

text_fields
bookmark_border
ducati
cancel

മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പാണ്​ ഡ്യൂക്കാട്ടി സ്​ക്രാംബളർ എന്ന മോഡൽ വിപണിയിലിറക്കിയത്​. ന്യൂജെൻ പാരമ്പര്യ ബൈക്ക്​ പ്രേമികളെ ഒരുപോലെ ആകർഷിച്ച മോഡലായിരുന്ന സ്​ക്രാംബളർ. ഡ്യുക്കാട്ടിയുടെ വില കുറഞ്ഞ മോഡലുകളിലൊന്നായ സ്​ക്രാംബളറിൽ ചില പോരായ്​മക​ളുണ്ടെന്ന്​ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ​ പോരായ്​മകളെല്ലാം പരിഹരിച്ച്​ 2019 സ്​ക്രാംബളറിനെ വിപണിയിലിറക്കുകയാണ്​ ഡ്യൂക്കാട്ടി.

മൂന്ന്​ വർഷങ്ങൾക്കിപ്പുറം ബൈക്കിനെ വീണ്ടും നിരത്തിലെത്തിക്കു​േമ്പാൾ പുതിയ ഹെഡ്​ലൈറ്റ്​ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതിന്​ ചുറ്റുമായി ഒരു എൽ.ഇ.ഡി റിങ്ങും നൽകിയിരിക്കുന്നു. എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകളാണ്​. എൽ.ഇ.ഡി ടെയിൽ ലൈറ്റുകളാണ്​.

ഡ്യുക്കാട്ടിയുടെ ഏറ്റവും കൂടുതൽ വിൽപന നടന്ന മോഡലുകളിലൊന്നാണ്​ സ്​​ക്രാംബളർ. മോഡലി​​െൻറ 55,000 യുണിറ്റാണ്​ ഡ്യൂക്കാട്ടി ഇതുവരെ വിൽപന നടത്തിയത്​. 2019ലെ പ്രധാന മാറ്റം എൻജിൻ കവർ, മഫ്ലർ കവർ, ടാങ്ക്​ പാനൻസ്​ എന്നിവയിലെ അലുമിനിയം ഫിനിഷാണ്​. ഇതിനൊപ്പം പുതിയ 10 സ്​പോക്​ അലോയ്​ വീലുകളും നൽകിയിരിക്കുന്നു. പുതിയ കളർടോണിലാണ്​ ബൈക്ക്​ വിപണിയിലെത്തുന്നത്​.

ഡ്യുവൽ ചാനൽ എ.ബി.ഡി സംവിധാനമാണ്​ ബൈക്കിലെ മറ്റൊരു പ്രധാന മാറ്റം. ബൈക്കിന് ​കൂടുതൽ നിയന്ത്രണം ലഭിക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ്​ പ്രതീക്ഷ. മൾട്ടി മീഡിയ സിസ്​റ്റം ഒാപ്​ഷണലായി നൽകുമെന്നും ഡ്യൂകാട്ടി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileducatimalayalam newsScrambler
News Summary - 2019 Ducati Scrambler: All You Need To Know-Hotwheels
Next Story