Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി പ്രാഡോ

മുഖം മിനുക്കി പ്രാഡോ

text_fields
bookmark_border
Prado
cancel

ന്യൂഡൽഹി: ലാൻഡ്​ ക്രൂയിസർ പ്രാഡോയുടെ മൂന്നാം തലമുറ മോഡൽ വിപണിയിലെത്തിച്ച്​ ടോയോട്ട. 92.6 ലക്ഷമാണ്​ മൂന്നാം തലമുറയുടെ ഷോറും വില. ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലാണ്​ പ്രാഡോയെ ടോയോട്ട ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്​. ഫ്രാങ്ക്​ഫർട്ട്​ മോ​േട്ടാ ഷോയിലായിരുന്നു ആഗോളതലത്തിൽ ആദ്യമായി പ്രാഡോയെത്തിയത്​.

പുതിയ പ്രാഡോയിൽ ചില മാറ്റങ്ങൾ വരുത്താൻ ടോയോട്ട മുതിർന്നിട്ടുണ്ട്​. ന്യൂ ജെൻ ലുക്കിനായി ഗ്രില്ലിനെ കമ്പനിയൊന്ന്​ അഴിച്ച​ു പണിതിട്ടുണ്ട്​. എൽ.ഇ.ഡി ലാമ്പി​​െൻറ ഡിസൈനിലും മാറ്റം വരുത്തി. ബംബറിലും പുതുമ നിലനിർത്താൻ ടോയോട്ടക്ക്​ സാധിച്ചിട്ടുണ്ട്​. അകത്തളത്തും മാറ്റം പ്രകടമാണ്​. ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റിലും സ​െൻറർ കൺസോളിലുമാണ്​ വ്യത്യാസം വരുത്തിയിരിക്കുന്നത്​. 8.0 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമാണ്​ നൽകിയിരിക്കുന്നത്​. പനോരമിക്​ വ്യൂ മോണിറ്ററും ഇതിനൊപ്പം ഇണക്കി​ ചേർത്തിരിക്കുന്നു.

എൻജിനിൽ കാര്യമായ മാറ്റങ്ങൾക്ക്​ ടോയോട്ട മുതിർന്നിട്ടില്ല. 3.0 ലിറ്റർ ഡീസൽ എൻജിനാണ്​ എസ്​.യു.വിക്ക്​ കരുത്ത്​ പകരുക. 170 പി.എസ്​ പവറും 410 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. മൂന്ന്​ വ്യത്യസ്​ത മോഡുകളിൽ പ്രാഡോക്കുണ്ട്.​ കംഫർട്ട്​, നോർമൽ, സ്​പോർട്ട്​ എന്നിവയാണ്​ മോഡുകൾ. ഫോർ വീൽ ഡ്രൈവ്​ സിസ്​റ്റം സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemalayalam newsPradoLandcruiser
News Summary - 2018 Toyota Land Cruiser Prado launched, starts at Rs 92.6 lakh-Hotwheels
Next Story