Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവീണ്ടും വെന്നിക്കൊടി...

വീണ്ടും വെന്നിക്കൊടി പാറിക്കാൻ റെനോയുടെ ഡസ്​റ്റർ

text_fields
bookmark_border
renault-duster
cancel

ഇന്ത്യയടക്കമുള്ള ​രാജ്യങ്ങളിൽ റെനോ എന്ന കാർ നിർമാതാക്കൾക്ക്​ വിലാസമുണ്ടാക്കിയ മോഡലായിരുന്നു ഡസ്​റ്റർ. സെഗ്​മ​െൻറിൽ മറ്റ്​ പുലികൾ ഏറെയുണ്ടായിട്ടും വിപണിയിൽ തരംഗമാവാൻ ഡസ്​റ്ററിന്​ സാധിച്ചു. പുതുതലമുറ ഡസ്​റ്റർ പുറത്തിറക്കുമെന്ന്​ കാലമേറെയായി റെനോ വ്യക്​തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ്​ ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുന്നത്​. സെപ്​തംബറിൽ നടക്കുന്ന ഫ്രാങ്ക്​ഫർട്ട്​ മോ​േട്ടാർ ഷോയിൽ പുതിയ ഡസ്​റ്റർ ഒൗദ്യോഗികമായി അവതരിപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ ഡസ്​റ്റർ ഇന്ത്യൻ വിപണിയിലെത്താനാണ്​ സാധ്യത.

2018-renault-duster-rear

ഇൻറീരിയറിൽ വിലക്കൊത്ത ഫീച്ചറുകൾ ഇല്ലെന്ന ചീത്തപ്പേര്​ മാറ്റാനുള്ള ചെപ്പടി വിദ്യകളെല്ലാം റെനോ കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​.  ത്രീ-ബാറൽ ഹെഡ്​ലാമ്പ്​, ഡേ ടൈം റണ്ണിംങ്​ ലൈറ്റ്​, വലിയ സ്​കിഡ്​ പ്ലേറ്റ്​, ബോണറ്റിലെ സ്​പോർട്ടി ലൈനിങ്​, ക്രോം പ്ലേറ്റഡ്​ ഗ്രിൽ എന്നിവയെല്ലാമാണ്​ മുൻവശത്തെ പ്രധാന ​പ്രത്യേകതകൾ. ഇൻറീരിയറിൽ കൂടുതൽ സ്​പേസ്​ ഉണ്ടാകും. പുതിയ പ്ലാറ്റ്​ഫോമിലാണ്​ കാറെത്തുക എന്ന്​ വാർത്തകളുണ്ടായിരുന്നുവെങ്കിലും പഴയ  ബി.ഒ പ്ലാറ്റ്​ഫോം തന്നെ റെനോ പിന്തുടരും.

മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ച്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ലെങ്കിലും എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. കൂടുതൽ സുരക്ഷ സംവിധാനങ്ങൾ കാറിൽ ഉൾപ്പെടുത്താൻ റെനോ മുതിർന്നേക്കും. 15 ലക്ഷം രൂപയിൽ താഴെയായിരിക്കും പുതിയ ഡസ്​റ്ററി​​െൻറ വില. ഹോണ്ട ബി.ആർ.വി, ഹ്യുണ്ടായി ക്രേറ്റ, മാരുതിയുടെ എസ്​-ക്രോസ്​ എന്നിവക്കാവും ഡസ്​റ്റർ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilefrankfurtdustermalayalam news
News Summary - 2018 Renault Duster Unveiled–Hotwheels
Next Story