ആഡംബര എസ്.യു.വി വിപണിയിൽ തരംഗമാവാൻ ലക്സസ്
text_fieldsഒാഫ് റോഡ് നഗരയാത്രികരെ ലക്ഷ്യമിട്ട് ലക്സസിെൻറ പുതിയ എസ്.യു.വി എൽ.എക്സ് 570 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 2.33 കോടി രൂപയാണ് ഇന്ത്യയിലെ ഷോറും വില. ലാൻഡ് ക്രൂയിസർ മോഡലുകളുടെ അടിസ്ഥാനത്തിലാണ് ലക്സസ് പുതിയ എസ്.യു.വിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്ന് നിരകളിലായി ഏഴ്പേർക്ക് സുഖമായി ഇരിക്കാവുന്ന രൂപത്തിലാണ് എസ്.യു.വിയുടെ രൂപകൽപ്പന.

തനത് ലക്സസ് മോഡലുകളുടെ ഗ്രില്ലാണ് പുതിയ വാഹനത്തിനും നൽകിയിരിക്കുന്നത്. ട്രിപ്പിൾ പോഡ് എൽ.ഇ.ഡി ഹെഡ്ലൈറ്റ്, വി രൂപത്തിലുള്ള എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയാണ് മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ഒറ്റനോട്ടത്തിൽ തന്നെ വാഹനത്തിന് കരുത്തൻ പരിവേഷം നൽകാൻ മുൻ വശത്തെ ഡിസൈനിലുടെ ലക്സസിന് കഴിഞ്ഞിട്ടുണ്ട്. ആഡംബരം സൗകര്യങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ചാണ്എൽ.എക്സ് 570െൻറ ഇൻറീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഹോം തിയേറ്ററിെൻറ എക്സ്പീരിയൻസ് കാറിൽ നൽകാനായി മാർക്ക് ലെവൻസെൻറ 19 സ്പീക്കറുകൾ ഉൾപ്പെടുന്ന ഒാഡിയോ സിസ്റ്റം നൽകിയിരിക്കുന്നു. 12.3 ഇഞ്ചിെൻറ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീൽ, വയർലെസ് ചാർജിങ്, ഹെഡ് അപ് ഡിസ്പ്ലേ, 14 സെൻസറുകൾ ഉപയോഗിച്ച് ക്ലൈമറ്റ് കംട്രോൾ ചെയ്യുന്ന സംവിധാനം എന്നിവയും കാറിെൻറ ആഡംബര സംവിധാനങ്ങൾ ഉൾപ്പെടുന്നു.

5.7 ലിറ്റർ വി8 എൻജിനാണ് എൽ.എക്സ് 570യുടെ ഹൃദയം. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ ലക്സസിെൻറ പുതിയ എസ്.യു.വിക്ക് 7.7 സെക്കൻഡ് മതിയാകും 5600 ആർ.പി.എമ്മിൽ 362 ബി.എച്ച്.പി പവറും 3200 ആർ.പി.എമ്മിൽ 530 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ്. 10 എയർബാഗുകൾ, ടയർ പ്രഷർ അലർട്ട്, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, പാർക്കിങ് അസിസ്റ്റ് എന്നിവയെല്ലാം സുരക്ഷക്കായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
