Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ ഹോണ്ട  'ജാസ്'​...

പുതിയ ഹോണ്ട  'ജാസ്'​ വിപണി​യിലേക്ക്​

text_fields
bookmark_border
പുതിയ ഹോണ്ട  ജാസ്​ വിപണി​യിലേക്ക്​
cancel

2013ൽ ഇന്ത്യയിൽ വിപണിയിലെത്തിയ ഹോണ്ടയുടെ മുൻനിര കാറാണ്​ ജാസ്​. ആദ്യ ഘട്ടത്തിൽ ഉയർന്ന വില ​​ തിരിച്ചടിയായെങ്കിലും പിന്നീട്​ വിപണിയിൽ മികച്ച പ്രകടനം ജാസ്​ കാഴ്​ച വെക്കുന്നതാണ്​ കണ്ടത്​. പക്ഷേ പുതിയ കാലത്ത്​ ന്യൂ ജെനറേഷൻ താരങ്ങൾ ഒരുപാട്​ വാഹന വിപണിയിൽ ഉള്ളപ്പോൾ ജാസിനെ മാറ്റിയിറക്കാതെ തരമില്ലെന്ന തിരിച്ചറിവ്​ ഹോണ്ടക്കുണ്ട്​. ഇപ്പോഴുള്ള ജാസിൽ ചെറിയ പരിഷ്​കാരങ്ങൾ വരുത്തി മുഖം മിനുക്കി വാഹന​ത്തെ ലോകവിപണിയിൽ അവതരിപ്പിക്കുകയാണ്​ ഹോണ്ട. 

ജാപ്പനീസ്​ വിപണിയിലാവും ജാസി​​െൻറ പരിഷ്​കരിച്ച പതിപ്പ്​ ആദ്യം എത്തുക. വിപണിയിൽ അവതരിപ്പിക്കുന്നതിന്​ ​ മുമ്പായി കാറി​​െൻറ ചിത്രങ്ങൾ  കമ്പനി പുറത്ത്​ വിട്ടു. ഡിസൈനിൽ മാത്രമാണ്​  പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.​ എൻജിനുൾപ്പടെ മെക്കാനിക്കൽ മാറ്റങ്ങൾക്ക്​ ഹോണ്ട മുതിർന്നിട്ടില്ല.

സിവിക്കിനോട്​ ചെറുതല്ലാത്ത സാമ്യം പുലർത്തുന്നതാണ്​ ​പുതിയ ജാസി​​െൻറ ഡിസൈൻ. ഹെഡ്​ലൈറ്റ്​ ഹോണ്ട ഒന്നുഅഴിച്ച്​ പണിതു. ഡേ ടൈം റണ്ണിങ്​ ലൈറ്റുകളോട്​ കൂടിയ ഹെഡ്​ലൈറ്റി​​െൻറ ഡിസൈൻ മനോഹരമാണ്​. ഫോഗ്​ ലാമ്പിന്​ ചുറ്റും ബ്ലാക്ക്​ ക്ലാഡിങ്​ കൂടി ഉൾപ്പെടുത്തിയപ്പോൾ മുൻവശത്തിന്​ കുറച്ച്​ കൂടി ഗാഭീര്യം കൈവന്നു. റിയർ വ്യൂ മിററുകളുടെ നിറവും കറുത്തതാണ്​​. വശങ്ങളിൽ മാറ്റങ്ങളില്ലെങ്കിലും പിൻവശത്ത്​ ഗ്രാഫിക്​സ്​ ഡിസൈനിലാണ്​ ടെയിൽ ലാമ്പ്​. ജാസിനെ ഒന്നുകൂടി സ്ലിമ്മാക്കിയാണ്​ ഹോണ്ടയുടെ ഡിസൈൻ ​ സ്​ട്രാറ്റജി.

ഹോണ്ടയുടെ ​​​'ഡ്രെവർ അസിസ്​റ്റ്'​ സിസ്​റ്റവുമായാണ്​ കാർ വിപണിയിലെത്തുന്നത്​. പെഡസ്​ട്രിയൻ കോളിഷൻ, മിറ്റിഗേഷൻ സ്​റ്റീയറിങ്​ സിസ്​റ്റം, കോളീഷൻ മൈഗ്രേഷൻ ബ്രേക്കിങ്​ സിസ്​റ്റം, ലേൻ കീപ്പിങ്​ അസിസ്​റ്റ്​ സിസ്​റ്റം, അഡാപ്​റ്റീവ്​ ക്രൂയിസർ കംട്രോൾ, ട്രാഫിക്​ സൈൻ ​റെക്കഗനേഷൻ എന്നീ സുരക്ഷ സംവിധാനങ്ങളാണ്​ കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.  ഇൻറീരിയറിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ബീജ്​ നിറത്തിലുള്ള സീറ്റ്​ അപ്​ഹോൽസ്​റ്ററിയുടെ ഡിസൈൻ മനോഹരമാണ്​. 

ആദ്യ തലമുറയുടെ അതേ എഞ്ചിനാണ്​ പുതിയ ജാസിലും. 1.2 ലിറ്റര്‍ ​െഎ.വിടെക്​ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ​െഎ.വിടെക്​ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എഞ്ചിന്‍ 89 ബി.എച്ചി.പി കരുത്തും 110 എന്‍എം ടോര്‍ക്കും നൽകു​േമ്പാൾ ഡീസല്‍ പതിപ്പ് 99 ബി.എച്ച്.പി കരുത്തും 200 എന്‍.എം ടോര്‍ക്കും നൽകും. പെട്രോളിള്‍ 5 സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനാണ്. ഡീസല്‍ മോഡല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് ലഭ്യമാകുക.

ഇന്ത്യയിൽ ഹ്യുണ്ടായ്​ ​െഎ20, ഫോക്​സ്​വാഗൺ പോളോ, മാരുതി സുസുക്കി ബലേനോ എന്നിവയാണ്​ ജാസി​​െൻറ മുഖ്യ എതിരാളികൾ. പുതിയ ജാസി​​െൻറ വില സംബന്ധിച്ച വിവരങ്ങളൊന്നും ഒൗദ്യോഗികമായി പുറത്ത്​ വിട്ടിട്ടില്ല. എങ്കിലും ഏകദേശം 6.5 ലക്ഷം മുതൽ 9 ലക്ഷം വരെയാകും ഷോറും വില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondajazz
News Summary - 2018 Honda Jazz Facelift Officially Unveiled in Japan
Next Story